ചലച്ചിത്ര മേഖലയില്‍ നിന്ന് ആശ്വാസ വാര്‍ത്തകള്‍; ‘ചിരി’ ഉടന്‍ പ്രദര്‍ശനത്തിന് എത്തിക്കാമെന്ന പ്രതീക്ഷയില്‍ അണിയറ പ്രവര്‍ത്തകര്‍

കൊറോണ പേടിയില്‍ പ്രതിസന്ധിയിലായ ചലച്ചിത്ര മേഖലയില്‍ നിന്ന് ചില ആശ്വാസ വാര്‍ത്തകള്‍. ഡ്രീം ബോക്‌സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോസഫ് പി കൃഷ്ണ കഥയെഴുതി സംവിധാനം ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തിക്കാമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്‌നക്കാരനായ സഹപാഠി എത്തുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണു ‘ചിരി’ എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്. ഡ്രീം ബോക്‌സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ മുരളി ഹരിതം, ഹരീഷ് കൃഷ്ണ നിര്‍മിച്ച് ജോസഫ് പി കൃഷ്ണ കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ദേവദാസാണ്.

ഷൈന്‍ ടൊം ചാക്കോയുടെ അനുജന്‍ ജോ ജോണ്‍ ചാക്കോ, അനീഷ് ഗോപാല്‍, കെവിന്‍ എന്നിവര്‍ പ്രധാന കഥാപത്രങ്ങളായെത്തുന്ന ഈ ചിത്രത്തില്‍ ശ്രീജിത്ത് രവി, സുനില്‍ സുഗദ, ഹരികൃഷ്ണന്‍ ,രാജേഷ് പറവൂര്‍, വിശാല്‍, ഹരീഷ് പേങ്ങ, മേഘ, ജയശ്രീ, സനൂജ, അനുപ്രഭ, ഷൈനി എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജിന്‍സ് വില്‍സണാണ് ഛായാഗ്രഹണം, സൂരജ് ഇ.എസ് ആണ് എഡിറ്റര്‍. വിനായക് ശശികുമാര്‍, സന്തോഷ് വര്‍മ എന്നിവരുടെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിരിക്കുന്നത് ജാസി ഗിഫ്റ്റും പ്രിന്‍സ് ജോര്‍ജുമാണ്.

Story Highlights:  Malayalam Movie Chiri

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top