എറണാകുളത്ത് നീരീക്ഷണ വ്യവസ്ഥകൾ ലംഘിച്ചവർക്കെതിരെ കേസ്

police checking

എറണാകുളത്ത് നിരീക്ഷണ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. അഞ്ച് തവണയിലേറെ വീടുകളില്‍ നിന്ന് പുറത്തുപോയവർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം ലംഘിച്ച 18 പേരെ നിർബന്ധിത നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് സമീപം രഹസ്യ നിരീക്ഷണം തുടരുന്നുണ്ട്. സിസിടിവി, ഡ്രോണുകള്‍, ഇന്റലിജൻസ് സംവിധാനങ്ങള്‍ എന്നിവ ഉപയോഗിച്ചും പരിശോധന ശക്തമാക്കി. ക്വാറന്‍റീനിലുള്ളവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാൻ കൊവിഡ് സേഫ്റ്റി എന്ന ആപ്പും സജ്ജമാക്കിയിട്ടുണ്ട്.

story highlights- coronavirus, lock down violation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top