ജിദ്ദയിൽ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് നാല് മലയാളികൾ

four malayalees died in jeddah past 24 hours

ജിദ്ദയിൽ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് നാല് മലയാളികൾ മരിച്ചു. മലപ്പുറം രാമപുരം സ്വദേശി അഞ്ചാർക്കണ്ടി അബ്ദുൾ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശി പറശീരി ഉമർ (53), മലപ്പുറം ഒതുക്കുങ്ങൾ സ്വദേശി അഞ്ചുകണ്ടൻ മുഹമ്മദ് ഇല്യാസ് (43), കൊല്ലം പുനലൂർ സ്വദേശി ഷംസുദ്ദീൻ (42) എന്നിവരാണ് മരിച്ചത്. ഇതോടെ സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 23 ആയി.

അതേസമയം, സൗദിയിൽ 72,560 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 390 പേരാണ് മരിച്ചത്. 43, 520 പേരാണ് രോഗമുക്തി നേടിയത്.

 

Story Highlights – jeddah, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top