തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പനീർശെൽവം ആശുപത്രിയിൽ

ത​മി​ഴ്നാ​ട് ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ർ​ശെ​ൽ​വത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചെന്നൈയിലെ നുങ്കമ്പാക്കത്തെ എംജിഎം ആശുപത്രിയിലാണ് പനീർ​ശെൽവത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

പനീർശെൽവത്തിന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇന്ന് വൈകിട്ടോടെ ആശുപത്രി വിട്ടേക്കുമെന്നും വിവരമുണ്ട്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി പനീർസെൽവത്തെ ആശുപത്രിയിലെത്തി സന്ദർശിച്ചു.

Story Highlights: o-paneerselvam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top