പാലക്കാട് ജില്ലയില്‍ ഇന്ന് 10 മാസം പ്രായമുള്ള കുഞ്ഞിന് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കൊവിഡ്

PALAKKAD

പാലക്കാട് ജില്ലയില്‍ ഇന്ന് 10 മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെയ് 20ന് സലാലയില്‍ നിന്നും വന്ന കാരാകുറുശ്ശിയിലുള്ള 10 മാസം പ്രായമുള്ള കുഞ്ഞ് ,അമ്മയ്ക്കും നാലരവയസുള്ള സഹോദരിക്കും ഒപ്പമാണ് നാട്ടിലെത്തിയത്. മെയ് 17 ന് ചെന്നൈയില്‍ നിന്നും എത്തിയ ചെര്‍പ്പുളശ്ശേരി സ്വദേശി, മെയ് 15ന് ചെന്നൈയില്‍ നിന്നും എത്തിയ മണ്ണാര്‍ക്കാട് വില്ലേജ് സ്വദേശി, മെയ് 18ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ഒറ്റപ്പാലം, വരോട് സ്വദേശി, മെയ് 11ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ആലത്തൂര്‍ തോണിപാടം സ്വദേശി എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്.

Read More: സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 12 പേര്‍ രോഗമുക്തരായി

ചെര്‍പ്പുളശ്ശേരി, വരോട് സ്വദേശികളുടെ സാമ്പിള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ നിന്നുമാണ് പരിശോധനയ്ക്ക് എടുത്തത്. മണ്ണാര്‍ക്കാട്, കാരക്കുറിശ്ശി സ്വദേശികളുടെ സാമ്പിള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ നിന്നും തോണിപ്പാടം സ്വദേശിയുടെത് ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നുമാണ് പരിശോധനയ്ക്ക് എടുത്തത്. തോണിപാടം സ്വദേശിയുടെ സാമ്പിള്‍ മെയ് 23 നും മറ്റുള്ളവരുടെ മെയ് 22 നുമാണ് പരിശോധനക്ക് എടുത്തത്. രോഗം സ്ഥിരീകരിച്ച കുഞ്ഞിന്റെ അമ്മയും സഹോദരിയും നിരീക്ഷണത്തിലാണ്.

Story Highlights: Palakkad district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top