Advertisement

ലോ എൻട്രസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടി സൗജന്യ മൊബൈൽ ആപ്പും വെബ്സൈറ്റും

May 25, 2020
Google News 4 minutes Read

2020-21 വർഷത്തെ കേരള ലോ എൻട്രൻസ് പരീക്ഷക്ക്‌ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി സൗജന്യ മൊബൈൽ ആപ്പും വെബ്സൈറ്റും ഒരുക്കി എറണാകുളം ​ഗവൺമെന്റ് ലോ കോളജ് എസ്എഫ്ഐ യൂണിയൻ. എൽഎൽബി എൻട്രൻസ് പരീക്ഷാ കോച്ചിംഗ് ക്ലാസുകൾക്ക് വൻ തുക ഫീസായി നൽകേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് മൊബൈൽ ആപ്പും വെബ്സൈറ്റും വികസിപ്പിച്ചത്.

എൽഎൽബി എൻട്രൻസ് പരീക്ഷാ കോച്ചിംഗിന് പല സ്ഥാപനങ്ങളും പതിനായിരം രൂപയ്ക്ക് അടുത്താണ് ഫീസ് ഈടാക്കുന്നത്. താത്പര്യമുണ്ടായിട്ടും സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന പലർക്കും കോച്ചിം​ഗ് ക്ലാസിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ട എസ്എഫ്ഐ യൂണിയൻ ആപ്പെന്ന ആശയം മുന്നോട്ടുവയ്ക്കുകയും അതിന് മുന്നിട്ടിറങ്ങുകയുമായിരുന്നു.

കഴിഞ്ഞ അഞ്ച് വർഷമായി എല്ലാ വേനൽ അവധിയിലും എറണാകുളം ലോ കോളജിൽ വിദ്യാർത്ഥികൾക്കായി സൗജന്യ എൻട്രൻസ് കോച്ചിം​ഗ് ക്ലാസ് നടക്കുന്നുണ്ട്. ഇൗ വർഷത്തെ ക്ലാസുകൾ ഫെബ്രുവരി 8 മുതൽ ആരംഭിച്ചു. ആദ്യം ശനി, ഞായർ ദിവസങ്ങളിൽ തുടങ്ങിയ ക്ലാസ് ഏപ്രിൽ മുതൽ എല്ലാ ദിവസവും നടത്താനാണ് തീരുമാനിച്ചത്. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക് ഡൗണിൽ പഠനം തുടരാൻ ബുദ്ധിമുട്ട് നേരിട്ടു. ഇത് മറികടക്കാൻ പഠനം വാട്സ്ആപ്പ്, ടെലിഗ്രാം, യൂട്യൂബ് ഉപയോഗിച്ച് പുനഃക്രമീകരിക്കുകയുണ്ടായി. എല്ലാ ക്ലാസ്സുകളും സിലബസനുസരിച്ചുള്ള സ്റ്റഡി മെറ്റീരിയലുകളും ക്രോഡീകരിച്ചു എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നതിനായാണ് മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും വഴി കോച്ചിംഗ് നടത്താൻ തീരുമാനിക്കുന്നത്.

ഏകദേശം 10000 ചോദ്യങ്ങളും 100 വീഡിയോ ക്ലാസുകളും മോക്ക് ടെസ്റ്റുകളും ആപ്ലിക്കേഷനിൽ ലഭ്യമാണ്. പരീക്ഷ സിലബസ് പൂർണമായും കവർ ചെയ്യുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. സിലബസിലെ General Knowledge, Current Affairs, Legal Aptitude, English, Arithmetics, Mental Ability തുടങ്ങി എല്ലാ ഭാഗങ്ങളും പ്രത്യേക ക്ലാസുകളും ഉണ്ട്. മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ വിശകലനം ചെയ്തും മത്സരപരീക്ഷകളിലെ ചോദ്യങ്ങൾ നോക്കിയും തയാറാക്കിയ 10000 ഓളം ചോദ്യങ്ങളും 100 വീഡിയോകളും ആപ്ലിക്കേഷനിലൂടെ ലഭ്യമാണ്. പരീക്ഷയ്ക്ക് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദം ആയിരിക്കും എന്നാണ് കരുതുന്നത്.

വെബ്സൈറ്റും ആപ്ലിക്കേഷനും തികച്ചും സൗജന്യമായി ലഭ്യമാകും. വെബ്സൈറ്റ് അഡ്രസ് www.bssc.org.in

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here