Advertisement

ബെവ്ക്യു ആപ്പ് ഇന്ന് തയ്യാറായേക്കും; നാളെ മദ്യശാലകൾ തുറക്കാൻ സാധ്യത

May 26, 2020
Google News 2 minutes Read
bevq app trial run

ഓൺലൈൻ മദ്യവിതരണത്തിനുള്ള വെർച്വൽ ക്യൂ ആപ്പ് ബെവ്ക്യു ഇന്ന് തയ്യാറായേക്കുമെന്ന് റിപ്പോർട്ട്. അന്തിമ അനുമതിക്കായി ആപ്പ് നിർമ്മിച്ച ഫെയർകോഡ് ഗൂഗിളിനെ സമീപിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ആപ്പ് തയ്യാറായേക്കുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ നാളെ മദ്യശാലകൾ തുറക്കാനായേക്കും.

ആപ്പിൻ്റെ ട്രയൽ റൺ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സർക്കാർ നിർദ്ദേശങ്ങളോട് നിസ്സഹകരിച്ച 30 ബാറുകളെ ആപ്പിൽ നിന്ന് ഒഴിവാക്കി.

Read Also: ‘ബെവ്ക്യു ആപ്പ് ഗൂഗിൾ റിജക്ട് ചെയ്തിട്ടില്ല’: ഫെയർകോഡ് ടെക്‌നോളജീസ് 24നോട്

7 മാറ്റങ്ങളാണ് നേരത്തെ സുരക്ഷാ ഏജൻസികൾ നിർദ്ദേശിച്ചത്. ഇതനുസരിച്ച വേണ്ട മാറ്റങ്ങൾ വരുത്തി ആപ്പ് അപ്ലോഡ് ചെയ്തു. ഇന്ന് വൈകുന്നേരത്തോടെ ആപ്പ് പ്ലേസ്റ്റോർ അംഗീകരിച്ച് ആളുകൾക്ക് ഡൗൺലോഡ് ചെയ്യാൻ പാകത്തിൽ തയ്യാറാകുമെന്ന് ഫെയർകോഡ് കരുതുന്നു. നാളെ മദ്യശാലകൾ തുറക്കാൻ നീക്കമുണ്ടെങ്കിലും മുൻപ് പലതവണ മാറ്റിവച്ച സാഹചര്യത്തിൽ എപ്പോൾ തുറക്കുമെന്ന് കൃത്യമായി പറയാൻ ബെവ്കോ തയ്യാറായിട്ടില്ല.

കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് മദ്യവില്പനക്ക് വെർച്വൽ ക്യൂ ഏർപ്പെടുത്താൻ തീരുമാനമായത്. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് ക്യൂ സമയം വാങ്ങാം. ഓരോ മണിക്കൂറിനും ക്യൂ തയാറാക്കും. ബാർ കൗണ്ടർ വഴി പാഴ്‌സൽ വാങ്ങാം. ഇതിനായി അബ്കാരി ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിന് പുറമെ സംസ്ഥാനത്ത് മദ്യ വില വർധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

Read Also: മദ്യവില്പനക്ക് വെർച്വൽ ക്യൂ; ആപ്പിനുള്ള കരാർ എറണാകുളത്തെ ഫെയർ കോഡിന്

ബെവ്കോ, കൺസ്യൂമർഫെഡ് വിൽപന കേന്ദ്രങ്ങളിലും ബാർ കൗണ്ടറുകളിലും മദ്യം വാങ്ങാനുള്ള ടോക്കൺ ഈ മൊബൈൽ ആപ്പിലൂടെ ലഭിക്കും. മദ്യം വാങ്ങാൻ എത്തേണ്ട സമയവും കൃത്യമായി ഈ ടോക്കണിൽ ഉണ്ടാവും. ഈ സമയത്ത് പോയാൽ മദ്യം വാങ്ങി വരനാവും. എല്ലായിടത്തും ഒരേ വിലയായിരിക്കും ഈടാക്കുക. ബെവ്കോ കേന്ദ്രങ്ങളിൽ ഏറെ തിരക്കില്ലെങ്കിൽ ബാർ കൗണ്ടറുകൾ തുറക്കുമെന്നാണ് സൂചന.

Story Highlights: bevq app may be ready today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here