കൊല്ലം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നാല് പേര്‍ക്ക്

corona kollam

കൊല്ലം ജില്ലയില്‍ ഇന്ന് പുതിയതായി നാല് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മെയ് 16 ന് IX 538 അബുദാബി – തിരുവനന്തപുരം വിമാനത്തില്‍ എത്തിയ കുളത്തൂപ്പുഴ സ്വദേശികളായ ഇവര്‍. മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസിന്റെ തൊട്ടടുത്ത സീറ്റുകളില്‍ യാത്ര ചെയ്തവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 27 വയസുള്ള യുവതി, അവരുടെ ഒന്നും നാലും വയസുള്ള പെണ്‍കുട്ടികള്‍, 58 വയസുള്ള മാതാവ് എന്നിവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

വിമാനയാത്രക്കാരില്‍ ചിലര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ 67 യാത്രികരുടേയും സാമ്പിള്‍ സെന്റിനല്‍ സര്‍വൈലന്‍സ് വഴി ശേഖരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ നാലു പേരെയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പരിചരണത്തിനായി പ്രവേശിപ്പിച്ചു.

പ്രവാസികളില്‍ കൂടുതലായി കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ജില്ല അതീവജാഗ്രത പുലര്‍ത്തുകയാണ്. പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകള്‍ ഒഴിവാക്കുകയും വേണം.

Story Highlights: Covid confirmed four people in Kollam district today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top