Advertisement

സംസ്ഥാനത്തേക്ക് പാസ് ഇല്ലാതെ വരുന്നവര്‍ക്ക് കനത്ത പിഴ ചുമത്തും: 28 ദിവസം നിര്‍ബന്ധിത ക്വാറന്റീനും

May 26, 2020
1 minute Read

സംസ്ഥാനത്തേക്ക് പാസ് ഇല്ലാതെ വരുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 28 ദിവസം നിര്‍ബന്ധിത ക്വാറന്റീനും ഇവര്‍ക്ക് ഏര്‍പ്പെടുത്തും. മലയാളികള്‍ക്ക് തിരികെ നാട്ടിലെത്തുന്നതിനുള്ള പാസിന്റെ മറവില്‍ തമിഴ്‌നാട്ടില്‍ നിന്നും കെട്ടിട നിര്‍മാണത്തൊഴിലാളികളടക്കം കേരളത്തിലേക്കെത്തുന്നതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.

കുറുക്കുവഴികളിലൂടെ ആളുകള്‍ എത്തിയാല്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയാതെ വരും. സംസ്ഥാനത്തേക്കുള്ള വരവ് വ്യവസ്ഥാപിതം ആകണമെന്നതില്‍ കൂടുതല്‍ കര്‍ക്കശ നിലപാടെടുക്കും. രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്ക് കനത്ത പിഴ ചുമത്തും. 28 ദിവസം നിര്‍ബന്ധിത ക്വാറന്റീനും ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Read More: ‘ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ എന്നത് കേന്ദ്രമന്ത്രിയല്ല തീരുമാനിക്കേണ്ടത്; കേരളത്തിലെ ജനങ്ങളാണ്‌: മുഖ്യമന്ത്രി

ഹോട്ട്‌സ്‌പോട്ടില്‍നിന്ന് വരുന്നവരുടെ കാര്യത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. പുറത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ പാസിന്റെയും മറ്റു കാര്യങ്ങളുടെയും ചുമതല കരാറുകാര്‍ തന്നെ വഹിക്കണം. സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നത് തടയാന്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ക്ക് നല്ല ഫലമുണ്ടായിട്ടുണ്ട്. കേരളം ഒന്നിച്ചു നിന്നാണ് ഈ പ്രവര്‍ത്തനം നടത്തിയത്. ഇതുവഴി രോഗവ്യാപനം തടയാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Cm Pinarayi Vijayan, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top