ഓഹരി വിപണി നേട്ടത്തിൽ; സെൻസെക്സ് 389 പോയിന്റ്‌ ഉയർന്ന് 31061 ൽ എത്തി

അവധിക്കുശേഷമുള്ള ആദ്യദിനം ഓഹരി വിപണി നേട്ടത്തിൽ. വ്യാപാരം ആരംഭിച്ചയുടൻ സെൻസെക്സ് 389 പോയിന്റ്‌ ഉയർന്ന് 31061ലും നിഫ്റ്റി 115.25 പോയന്റ് നേട്ടം കൈവരിച്ച് 9154ലിലുമെത്തി.

ബിഎസ്ഇയിലെ 601 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 176 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. അതേസമയം, 56 ഓഹരികൾക്ക് മാറ്റമില്ലാതെ തുടരുന്നു.

എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, ടൈറ്റാൻ കമ്പനി, ഐഷർ മോട്ടോഴ്സ്, അൾട്രടെക്ക് സിമെന്റ്, അദാനി പോർട്സ്, ടാറ്റ സ്റ്റീൽ, തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലാണ്.

ഹീറോ മോട്ടോർകോർപ്, സീ എന്റർടെയ്ൻമെന്റ്, ഭാരതി എയർടെൽ, ടിസിഎസ്, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

Story highlight: Sensex gains 47 points in opening trade Meanwhile, the BSE benchmark Sensex rose by 389 points to 31061

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top