സംസ്ഥാനത്ത് പതിമൂന്ന് ഹോട്ട്‌സ്‌പോട്ടുകൾ കൂടി

കൊവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പതിമൂന്ന് ഹോട്ട്‌സ്‌പോട്ടുകൾ കൂടി. പാലക്കാട് പത്തും തിരുവനന്തപുരത്ത് മൂന്ന് സ്ഥലങ്ങളേയുമാണ് ഹോട്ട്‌സ്‌പോട്ടുകളാക്കിയത്. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 81 ആയി.

പാലക്കാട് ജില്ലയിലെ ചിറ്റൂർ തത്തമംഗലം, പൊൽപ്പുള്ളി, നെല്ലായ, പട്ടിത്തറ, ഷൊർണൂർ മുൻസിപ്പാലിറ്റി, പരുതൂർ, കുഴൽമന്ദം, വിളയൂർ, പെരുങ്ങോട്ടുകുറിശി, തരൂർ, എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ.
തിരുവനന്തപുരത്തെ കുളത്തൂർ, നാവായിക്കുളം, നെല്ലനാട് (വെഞ്ഞാറമ്മൂട്) എന്നീ സ്ഥലങ്ങളേയും ഹോട്ട്‌സ്‌പോട്ടാക്കി.

അതേസമയം, സംസ്ഥാനത്ത് 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട മൂന്ന്, വയനാട് മൂന്ന്, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതർ ആയിരം കടന്നു. 1,004 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച 28 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. വിദേശത്ത് നിന്നെത്തിയ ഒൻപത് പേർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിലവിൽ 445 പേരാണ് ചികിത്സയിൽ കഴിയുന്നത്. കൊവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് 229 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

story highlights- coronavirus, hotspots, palakkad, trivandrum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top