ബെവ് ക്യൂ ആപ്പ് വൈകുന്നത് ഗൂഗിൾ റിവ്യൂ തുടരുന്നതിനാൽ; വിശദീകരണവുമായി ഫെയർകോഡ്

ബെവ് ക്യൂ ആപ്പ് വൈകുന്നതിന് വിശദീകരണവുമായി ഫെയർകോഡ് കമ്പനി രംഗത്ത്. ആപ്പ് വൈകുന്നത് ഗൂഗിൾ റിവ്യൂ തുടരുന്നതിനാലാണെന്ന് ഫെയർകോഡ് അധികൃതർ പറഞ്ഞു. നാളത്തേയ്ക്കുള്ള ബുക്കിംഗ് ഇന്ന് രാത്രി പത്ത് മണി വരെ നടത്താമെന്നും കമ്പനി അധികൃതർ പറഞ്ഞു.

read also: മണി അഞ്ച് കഴിഞ്ഞു… ബേവ്ക്യൂ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ ഇല്ല; എവിടെയെന്ന് ജനം

4,64000 ടോക്കൺ വരെ ഇന്ന് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. എസ്എംഎസ് വഴി ബുക്ക് ചെയ്തവർ വീണ്ടും ബുക്ക് ചെയ്യേണ്ടി വരുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

ബെവ് ക്യൂ ആപ്പിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയായതിന് പിന്നാലെ അഞ്ച് മണിയോടെ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാകുമെന്നായിരുന്നു വിവരം. മണിക്കൂറുകൾ പിന്നിട്ടിട്ടും ആപ്പ് പ്ലേ സ്റ്റോറിൽ എത്തിയില്ല. ഇതോടെ കാരണം തേടി നിരവധി ആളുകൾ രംഗത്തെത്തി.

Story highlights- Bev Q, fair code company , bevco

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top