മണി അഞ്ച് കഴിഞ്ഞു… ബേവ്ക്യൂ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ ഇല്ല; എവിടെയെന്ന് ജനം

bevq app

അഞ്ച് മണിയായിട്ടും ബേവ്ക്യൂ ആപ് പ്ലേ സ്റ്റോറിലില്ല. മദ്യ വിൽപനക്കുള്ള ടോക്കൺ ലഭ്യമാക്കാൻ തയാറാക്കിയ ആപ്ലിക്കേഷൻ അഞ്ച് മണിക്കെത്തുമെന്നായിരുന്നു നിർമാതാക്കളുടെ അറിയിപ്പ്. ആപ്ലിക്കേഷന്റെ പ്രവർത്തനത്തെക്കുറിച്ചും വൈകുന്നേരം 6.30 മുതൽ അറിയാമെന്നും കമ്പനി പറഞ്ഞിരുന്നു.

അൽപസമയത്തിനുള്ളിൽ ബെവ്ക്യൂ ആപ്പ് പ്രവർത്തന സജ്ജമാകുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു. ബെവ് ക്യൂ ആപ്പ് വഴി രജിസ്റ്റർ ചെയ്ത് ടോക്കൽ ലഭിക്കുന്നവർ മാത്രം മദ്യം വാങ്ങാൻ എത്തിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബുക്കിംഗിൽ അനുമതി ലഭിക്കാത്തവർ മദ്യം വാങ്ങാൻ എത്തരുതെന്നും മന്ത്രി പറഞ്ഞു.

നാളെ രാവിലെ ഒൻപത് മണി മുതൽ മദ്യം ലഭിച്ച് തുടങ്ങും. വൈകീട്ട് അഞ്ച് മണി വരെയാണ് വിൽപന. ഒരു സമയം അഞ്ച് പേർക്കായിരിക്കും മദ്യം നൽകുകയെന്നും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചായിരിക്കണം മദ്യം വാങ്ങാൻ എത്തേണ്ടത്. മദ്യം വിതരണം ചെയ്യുന്നവർക്ക് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കും. ഔട്ട്ലെറ്റുകൾക്ക് മുന്നിൽ സോപ്പും വെള്ളവും ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Read Also:ബുക്കിംഗ് തുകയായ 50 പൈസ കമ്പനിക്ക്; ബെവ്ക്യു ആപ്പിൽ അഴിമതി ആവർത്തിച്ച് പ്രതിപക്ഷം

ഔട്ട്ലെറ്റുകളിൽ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആപ്പ് വികസിപ്പിച്ചത്. കഴിയാവുന്ന വേഗത്തിൽ നടപ്പാക്കാനാണ് ശ്രമിച്ചത്. ആപ്പിന് വേണ്ടി ഐടി മിഷൻ, സിഡിറ്റ്, സ്റ്റാർട്ടഫ് മിഷൻ അംഗങ്ങൾ ഒരുമിച്ചു. കേരളത്തിലെ സ്റ്റാർട്ട് അപ്പ് മിഷനെ പരമാവധി പ്രോത്സാഹിപ്പിക്കാനാണ് ശ്രമിച്ചത്. വിദഗ്ധ സമിതിയാണ് ഫെയർകോഡിനെ തെരഞ്ഞെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

Story highlights-bevq is not on play store after 5 pm

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top