Advertisement

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

May 27, 2020
Google News 2 minutes Read
cm pinarayi vijayan

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് 3262 കേസുകളും ക്വാറന്റീൻ ലംഘനത്തിന് 38 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി.

മെയ് 4 മുതൽ 25 വരെയുള്ള തീയതികളിൽ ഹോം ക്വാറന്റീനിൽ കഴിഞ്ഞത് 78894 പേരാണ്. അതേസമയം, ഹോം ക്വാറന്റീൻ നിർദേശങ്ങൾ ലംഘിച്ചത് 468 പേരാണ്. ഇവരിൽ 453 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

145 കേസുകൾ ഉദ്യോഗസ്ഥരുടെ ചെക്കിങ്ങിനിടെയിലും 48 കേസുകൾ അയൽവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുമാണ് കണ്ടെത്തിയിട്ടുള്ളത്. മൊബൈൽ ആപ്ലിക്കേഷൻ പോലുള്ള സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ 260 ക്വാറന്റീൻ ലംഘനങ്ങൾ കണ്ടെത്തിയിട്ടുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also:ലോക്ക് ഡൗൺ കാലത്ത് തുറന്ന് പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും സംബന്ധിച്ച മാനദണ്ഡങ്ങൾ രൂപീകരിച്ചതായി മുഖ്യമന്ത്രി

ഹോം ക്വാറന്റീൻ ലംഘനം തടയാൻ ജാഗ്രത പുലർത്തണം. രോഗവ്യാപനം തടയാൻ ഹോം ക്വാറന്റീൻകൊണ്ട് മാത്രമേ സാധ്യമാകുവെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

Story highlights-Chief Minister Pinarayi Vijayan,  strict action, violate lockdown regulations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here