മരട് ഫ്‌ളാറ്റ് അഴിമതി : സിപിഐഎം നേതാവ് ദേവസിയെ പ്രതി ചേർത്തേക്കില്ല

cpim leader ka devassy excluded from maradu case

മരട് ഫ്‌ളാറ്റ് അഴിമതിയിൽ സിപിഐഎം നേതാവ് കെ.എ ദേവസിയെ ഒഴിവാക്കാൻ ക്രൈംബ്രാഞ്ച്. ദേവസിയെ കേസിൽ പ്രതി ചേർത്തേക്കില്ല. ഇതുസംബന്ധിച്ച് സർക്കാരിന് നിയമോപദേശം ലഭിച്ചതായാണ് സൂചന.

മരടിൽ നിയമവിരുദ്ധമായി ഫ്‌ളാറ്റിന് അനുമതി നൽകിയപ്പോൾ കെ.എ ദേവസിയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ കെ.എ ദേവസിയെയും പ്രതി ചേർക്കുമെന്നായിരുന്നു ലഭിച്ചിരുന്ന സൂചന. എന്നാൽ ദേവസിയുടെ കാര്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ദേവസിയെ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശമെന്നാണ് സൂചന. ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം വന്നിട്ടില്ലെങ്കിലും വിവരം ക്രൈംബ്രാഞ്ചും സ്ഥിരീകരിക്കുന്നു.

Read Also : മരട് ഫ്‌ളാറ്റ് അഴിമതി ; കെഎ ദേവസിയെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് എജി

അതേസമയം തന്നെ രാഷ്ട്രീയപരമായി വേട്ടയാടുകയാണ് ചെയ്തതെന്നും പാർട്ടി തനിക്കൊപ്പം നിന്നെന്നും ദേവസി 24 നോട് പറഞ്ഞു. ഇതിനിടെ ദേവസിയെ ഒഴിവാക്കി മറ്റുള്ളവരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടരും. ലോക്ക് ഡൗൺ മൂലം നിർത്തിവച്ച നടപടികൾ പുനഃരാരംഭിച്ചിട്ടുണ്ട്. ഇതുവരെ പത്ത് പേരെയാണ് ചോദ്യം ചെയ്തത്. ബാക്കിയുള്ളവരുടെ മൊഴി ഈയാഴ്ച എടുക്കും.

Story Highlights- cpim leader ka devassy excluded from maradu case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top