ഇതര സംസ്ഥാന തൊഴിലാളികളുടെ ദുരിതം; കേസിൽ കക്ഷി ചേരാൻ കോൺഗ്രസ്

randeep surjewala

ഇതര സംസ്ഥാന തൊഴിലാളികളുടെ ദുരിതവുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേരാൻ കോൺഗ്രസ്. കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചു. തൊഴിലാളികളുടെ ദുരിതം പരിഹരിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നും പ്രതിപക്ഷത്തെ കൂടി ചേർത്ത് ഉപസമിതി രൂപീകരിച്ചില്ലെന്നും കുറ്റപ്പെടുത്തി. കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാലയാണ് കോടതിയെ സമീപിച്ചത്. താനോ എതിർപക്ഷത്തെ പാർലമെന്റ് അംഗങ്ങളോ ഇക്കാര്യത്തിൽ നൽകിയ നിർദേശങ്ങൾ ചെവിക്കൊള്ളാൻ ഭരണപക്ഷത്തിരുന്നവർ കൂട്ടാക്കിയില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്. കേന്ദ്രവും സംസ്ഥാനങ്ങളും നിലപാട് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. നാളെ നടത്തുന്ന വാദത്തിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേന്ദ്ര സർക്കാർ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ കോടതിയോട് വിശദീകരിക്കും.

Read Also:തിരുവല്ലയില്‍ നിന്ന് 506 ഇതര സംസ്ഥാന തൊഴിലാളികള്‍ ജാര്‍ഖണ്ഡിലേക്ക് യാത്രയായി

നേരത്തെ കോടതി ഇക്കാര്യത്തെ സംബന്ധിച്ച് കേന്ദ്രത്തിനും സംസ്ഥാന സർക്കാരുകൾക്കും നോട്ടീസ് അയച്ചിരുന്നു. ലോക്ക് ഡൗണിൽ കുടുങ്ങിക്കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് സൗജന്യമായി ഗതാഗത സൗകര്യവും ഭക്ഷണവും താമസ സൗകര്യവും ഒരുക്കാനാണ് നോട്ടീസിലൂടെ കോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഈ നോട്ടീസ് അയച്ചത്.

Story highlights-migrants workers issue,congress,randeep surjewala,supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top