ഭക്ഷ്യ സ്വയം പര്യാപ്തത പദ്ധതിയുടെ ഭാ​ഗമാകാൻ കെഎസ്ഇബിയും; കെഎസ്ഇബിയുടെ കൈവശമുള്ള ഭൂമിയിൽ കൃഷി തുടങ്ങും

kseb

ഹരിതസമൃദ്ധിയിലൂടെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തോടൊപ്പം കെഎസ്ഇബിയും അണിചേരുന്നു. കൊവിഡ് – 19 മഹാമാരിയുടെ ഭാഗമായി സംജാതമായ ദുർഘട സാഹചര്യത്തിൽ, സംസ്ഥാനത്ത് ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കാനുള്ള കർമപദ്ധതിയുടെ ഭാഗമാവുകയാണ് കെഎസ്ഇബിയും.

Read Also:കെഎസ്ഇബി ക്യാഷ് കൗണ്ടറുകളില്‍ കണ്‍സ്യൂമര്‍ നമ്പര്‍ ക്രമീകരണം ഒഴിവാക്കി

വിവിധ ഓഫീസ് തലവൻമാരുടെ സഹായത്തോടെ കെഎസ്ഇബിയുടെ കൈവശമുള്ള കൃഷിയോഗ്യമായ ഭൂമി എത്രയുംവേഗം തിട്ടപ്പെടുത്തുന്നതിന് ലാൻഡ് മാനേജ്മെന്റ് യൂണിറ്റ് ചീഫ് കോ ഓർഡിനേറ്ററിനെ ചുമതലപ്പെടുത്തി. വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാകുന്ന ഭൂമി ഒഴികെ ലഭ്യമായ മുഴുവൻ കൃഷിയോഗ്യമായ ഭൂമിയിലും നേരിട്ടോ, കുടുംബശ്രീ, തദ്ദേശ സ്വയം ഭരണവകുപ്പ്, കൃഷി വകുപ്പ്, സന്നദ്ധ സംഘങ്ങൾ, അയൽ കൂട്ടങ്ങൾ മുതലായവ വഴിയോ ഒരു മാസത്തിനുള്ളിൽ തന്നെ കൃഷി ചെയ്തു തുടങ്ങും.

Story Highlights – KSEB Food Self Sufficiency Scheme

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top