Advertisement

ബെവ്ക്യൂ ആപ്പ് ഹാങ്ങായി

May 28, 2020
Google News 1 minute Read
bevq app hang problem

മദ്യ വിൽപ്പനയ്ക്കുള്ള ബെവ്ക്യൂ ആപ്പ് ഹാങ്ങായി. ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ലെന്ന് ചില ഉപഭോക്താക്കൾ പറയുന്നു. ഡൗൺലോഡ് ചെയ്ത ആപ്പിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിലും തടസമുണ്ട്.

ഇന്നലെയാണ് ബെവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറിൽ എത്തുന്നത്. എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായെങ്കിലും പിന്നീട് അപ്രത്യക്ഷമായി. ശേഷം രാത്രി പതിനൊന്നുമണിയോടെയാണ് ആപ്പ് വീണ്ടും പ്ലേ സ്റ്റോറിൽ എത്തുന്നത്. ഇതുവരെ ആപ്പ് ഡൗൺലോഡ് ചെയ്തത് മൂന്നരലക്ഷത്തോളം ആളുകളാണ്.

Read Also : ബെവ്ക്യൂ എങ്ങനെ ഇൻസ്‌റ്റോൾ ചെയ്യാം ? ഔട്ട്‌ലെറ്റ് ബുക്കിംഗ് എങ്ങനെ ? എസ്എംഎസ് ബുക്കിംഗ് എങ്ങനെ ?

മന്ത്രിയുടെ വാർത്താ സമ്മേളനത്തിന് മുമ്പേ തന്നെ ബീറ്റാ വേർഷൻ ലഭ്യമായിരുന്നു. മിനിറ്റുകൾക്കകം തന്നെ ബീറ്റ വേർഷൻ ഡൗൺലോഡ് ചെയ്തത് നിരവധിയായിരുന്നു. എട്ട് ലക്ഷം പേർ ഒരു സമയം ഈ ആപ്പിൽ എത്തിയാൽ പോലും സെർവറിന് ഒരു തകരാറും സംഭവിക്കില്ലെന്നായിരുന്നു ഫെയർകോഡ് നൽകുന്ന ഉറപ്പ്. ഉടൻ തന്നെ തകരാർ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story Highlights- bevq app,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here