തിരുവനന്തപുരത്ത് അച്ഛന് നേരെ മകൻ വെടിയുതിർത്തു

തിരുവനന്തപുരത്ത് വെഞ്ഞാറമൂട് അച്ഛന് നേരെ മകൻ വെടിയുതിർത്തു. കുടുംബ വഴക്കിനിടെയാണ് സംഭവം. മുതാക്കൽ കോട്ടുക്കുന്നം സ്വദേശി സുകുമാരപ്പിള്ളയെയാണ് മകൻ ദിലീപ് എയർ ഗൺ ഉപയോഗിച്ച് വെടിവച്ചത്.

read also: വാക്കു തർക്കം; പൊലീസ് ഉദ്യോ​ഗസ്ഥൻ അയൽവാസിക്ക് നേരെ വെടിയുതിർത്തു

കൈയ്ക്ക് പരുക്കേറ്റ സുകുമാരപ്പിള്ളയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ദിലീപ് ഒളിവിൽ പോയി. ഇയാൾക്കായുള്ള തെരച്ചിൽ നടക്കുന്നതായി പൊലീസ് അറിയിച്ചു.

story highlights- gun shot, trivandrum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top