തൃശൂരിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഏഴ് പേർക്ക്

തൃശൂർ ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഏഴ് പേർക്ക്. അബുദാബിയിൽ നിന്നെത്തിയ 4 പേർക്കും ദോഹയിൽ നിന്ന് തിരിച്ചെത്തിയ ഒരാൾക്കും മുബൈയിൽ നിന്നും ബംഗളൂരുവിൽ നിന്നും തിരിച്ചെത്തിയ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 5 പുരുഷൻമാരും 2 സ്ത്രീകളും ഇതിലുൾപ്പെടുന്നു.

അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (52), വേലൂപ്പാടം സ്വദേശിനി (55), പുതുക്കാട് സ്വദേശി (34), വരാക്കര സ്വദേശി (42) എന്നിവർക്കും ദോഹയിൽ നിന്ന് തിരിച്ചെത്തിയ അന്നമനട സ്വദേശിക്കും (26) രോഗം സ്ഥിരീകരിച്ചു.

read also: സംസ്ഥാനത്ത് 84 പേർക്ക് കൂടി കൊവിഡ്; ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന കണക്ക്

മുബൈയിൽ നിന്ന് തിരിച്ചെത്തിയ കോലഴി സ്വദേശി (57), ബംഗളൂരുവിൽ നിന്ന് തിരിച്ചെത്തിയ കടവല്ലൂർ സ്വദേശിയായ യുവതി (21) എന്നിവരും രോഗം സ്ഥിരീകരച്ചു.

story highlights- coronavirus, thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top