സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

covid death again kerala

ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന മരിച്ച വ്യക്തിയുടെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ്. ചെങ്ങന്നൂർ പണ്ടനാട് സ്വദേശി ജോസ് ജോയി ആണ് മരിച്ചത്. അബുദാബിയിൽ നിന്നുമെത്തിയ ഇയാൾ കൊവിഡ് കെയർ സെന്ററിലിൽ നിരീക്ഷണത്തിലായിരുന്നു. ഇന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് മരണം സംഭവിച്ചത്.

Read Also : സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്

മെയ് 27നാണ് ജോസ് ജോയി അബുദാബിയിൽ നിന്ന് കൊച്ചിയിൽ എത്തിയത്. തുടർന്ന് ആലപ്പുഴ ജില്ലയിൽ എത്തിയ ദിവസം മുതൽ തന്നെ ഹരിപ്പാടുള്ള കൊവിഡ് കെയർ സെന്ററിൽ നീരീക്ഷണത്തിലായിരുന്നു. കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജോസ് ജോയിയെ ഇന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അവിടെവച്ചാണ് രണ്ടരയോടെ അന്ത്യം സംഭവിച്ചത്.

കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയതിനെ തുടർന്ന് സ്രവം പരിശോധനയക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് അയച്ചിരുന്നു. ഇന്ന് രാത്രിയാണ് ഫലം വരുന്നത്.

Story Highlights- covid death, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top