സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; തിരുവല്ല സ്വദേശി മരിച്ചു

COROnavirus

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോട്ടയം തിരുവല്ല സ്വദേശി ജോഷി (65) യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടുകൂടിയാണ് മരണം സംഭവിച്ചത്. അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയതായിരുന്നു ഇദ്ദേഹം. 18 ാം തിയതി മുതല്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കടുത്ത പ്രമേഹ രോഗമുണ്ടായിരുന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായാണ് കോട്ടയത്തേക്ക് എത്തിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം ഏഴായി.

അബുദാബി – കൊച്ചി വിമാനത്തിലാണ് ജോഷി നാട്ടിലെത്തിയത്. തിരുവല്ലയില്‍ എത്തിയ ഉടനെ ഇദ്ദേഹത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റിനിലേക്ക് മാറ്റിയിരുന്നു. രോഗം സ്ഥിരീകരിച്ച ഉടനെ ഇദ്ദേഹത്തെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കടുത്ത പ്രമേഹ രോഗിയായിരുന്നതിനാല്‍ കൂടുതല്‍ വിദഗ്ധ ചികിത്സ വേണമെന്നതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് നിലവിലുള്ളത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്‌കാര ചടങ്ങുകള്‍.

Story Highlights: Covid death kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top