Advertisement

ജനപക്ഷത്തെ നായകൻ… എംപി വീരേന്ദ്ര കുമാർ

May 29, 2020
Google News 1 minute Read

കൊക്കക്കോളയുടെ ശീതളപാനീയ നിർമാണ യൂണിറ്റിന്റെ പ്രവർത്തനം പ്രദേശത്തെ ജലസ്രോതസ്സുകളെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങിയ സമയം. പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമായതിനാൽ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് 2002ൽ കേരളത്തിലെ പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിലെ ആദിവാസി ജനവിഭാഗം കുടിവെള്ളത്തിനായുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചു. ജനപക്ഷത്തി നിന്ന് ജനങ്ങൾക്കായി പ്രവർത്തിക്കുന്നത് കൊണ്ട്തന്നെ എംപി വിരേന്ദ്രകുമാറും സമര പോരാട്ടത്തിന്റെ മുൻനിരയിൽ നിന്നു.

വരാനിരിക്കുന്ന ജലയുദ്ധമാണെന്ന് അദ്ദേഹം കേരള സമൂഹത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു. ജനങ്ങൾ അത് ചർച്ചയ്‌ക്കെടുത്തു. ലോകത്തിന്റെ ശ്രദ്ധ കുറച്ചു മനുഷ്യരുടെ ശുദ്ധ ജലത്തിനായുള്ള അവകാശ ശബ്ദം രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ പ്രതിധ്വനിച്ചതിന്റെ ഫലമായി ലോക ജലസമ്മേളനം പ്ലാച്ചിമടയിൽ സംഘടിപ്പിച്ചു. പോരാട്ട വീര്യം കൊക്കകോള കമ്പനിയെ അടച്ചു പൂട്ടാൻ നിർബന്ധിതരാക്കി.

എന്നും ജനങ്ങൾക്ക് വേണ്ടിയായിരുന്നു അദ്ദേഹം ശബ്ദമുയർത്തിയത്. പ്രകൃതിയെയും മനുഷ്യനെയും ചൂഷണം ചെയ്തുകൊണ്ടുള്ള എല്ലാ പ്രവർത്തനങ്ങളെയും അദ്ദേഹം നിശിതമായി തന്നെ എതിർത്തു.

Story highlight: Leader of the people … MP Virendra Kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here