ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് നീട്ടുന്ന വിഷയത്തിൽ തീരുമാനം ഇന്ന്

lockdown

ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് നീട്ടുന്ന വിഷയത്തിൽ തീരുമാനം ഇന്ന് സർക്കാർ പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളുടെയും മന്ത്രാലയങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടാനാണ് സാധ്യത. സംസ്ഥാനങ്ങൾക്ക് ലോക് ഡൌൺ ക്രമികരണങ്ങൾ നിശ്ചയിക്കാനും നിയന്ത്രണങ്ങൾ നിജപ്പെടുത്താനും ഉള്ള അധികാരം നൽകും എന്നാണ് സൂചന.

നാല് ഘട്ടം ലോക്ക് ഡൗൺ പൂർത്തിയാവുകയാണ്. കൊവിഡ് വ്യാപനത്തിന് അടുത്തെങ്ങും ശമനം ഉണ്ടാകും എന്ന ശുഭ സൂചനയും ഇല്ലാത്തതിനാൽ, ഇനി എന്ത്? എന്നുള്ളതാണ് സർക്കാർ ഇപ്പോൾ പരിഗണിക്കുന്നത്. ലോക്ക് ഡൗൺ ദീർഘിപ്പിക്കുക മാത്രമാണ് ഉപാധി എന്ന അഭിപ്രായത്തിനാണ് മുൻ തൂക്കം. രണ്ട് മുതൽ മൂന്നാഴ്ച വരെ ലോക് ഡൗൺ നീട്ടും എന്നാണ് സൂചന.

Read Also:ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് സർക്കാർ നൽകും. നേരത്തെ സോണുകൾ നിശ്ചയിക്കാൻ നൽകിയ അധികാരത്തിന് സമാനമാകും ഇളവുകൾ. ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ ഇനിയും അഭിപ്രായ ഐക്യം രൂപപ്പെട്ടിട്ടില്ല. സ്‌കൂളുകളും സിനിമാ ശാലകളും അടക്കം തുറക്കാനുള്ള അധികാരവും സംസ്ഥാനങ്ങൾക്ക് നൽകിയേക്കും. നളെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോദന ചെയ്യുന്നുണ്ട്. മൻ കി ബാത്തിൽ ഇപ്പോഴത്തെ രാജ്യത്തെ പൊതുസ്ഥിതി നരേന്ദ്രമോദി വിശദികരിക്കും.

Story highlights-Decision today on the matter of extending the lockdown to stage 5

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top