ഡോക്ടറെ രോഗിക്കൊപ്പം മദ്യപിച്ചെത്തിയ സംഘം കയ്യേറ്റം ചെയ്തുവെന്ന് പരാതി

കോഴിക്കോട്ട് ഡോക്ടറെ രോഗിയുടെ കൂട്ടിരിപ്പുകാർ കയ്യേറ്റം ചെയ്തതായി പരാതി. കിനാശ്ശേരി ഇഖ്‌റ കമ്മ്യൂണിറ്റി ക്ലിനിക്കിലെ ഡോക്ടർ മിറാഷിനെയാണ് മദ്യപിച്ചെത്തിയ ഒരു സംഘം ആളുകൾ മർദിച്ചത്. സംഭവത്തിൽ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. മുഖത്തും ശരീരത്തും പരുക്കേറ്റ രോഗിയുമായി ഒരു സംഘം ആളുകൾ കിനാശ്ശേരിയിലെ കമ്മ്യൂണിറ്റി ക്ലിനിക്കിൽ എത്തി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. മിറാഷ് രോഗിയെ പരിശോധിക്കുകയും കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം കൂട്ടിരിപ്പിന് ഒരാൾ മാത്രം നിൽക്കാനും നിർദേശിച്ചു. എന്നാൽ ഒന്നിലധികം ആളുകൾ ക്യാഷ്യാലിറ്റിയിൽ നിൽക്കുകയും ബഹളം വെയ്ക്കുകയും ചെയ്തതെന്നാണ് ക്ലിനിക്കിലെ ജീവനക്കാർ പറയുന്നത്. രോഗിയും കൂടെ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നു.
Read Also:കള്ളപ്പണക്കേസ്; പരാതിക്കാരൻ പണം ആവശ്യപ്പെട്ട് തന്നെ സമീപിച്ചു: ഇബ്രാഹിം കുഞ്ഞ്
ഇവരുടെ ബഹളം കാരണം മറ്റ് രോഗികൾക്കും ബുദ്ധിമുട്ട് ഉണ്ടായി. ഈ കാര്യങ്ങൾ ഡോക്ടർ മാനേജരുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് രോഗിയുടെ കൂടെ എത്തിയവർ ആക്രമിച്ചത്. മർദനത്തിൽ ഡോക്ടറുടെ മുഖത്ത് പരുക്കേറ്റിട്ടുണ്ട്. ഡോക്ടർ നൽകിയ പരാതിയിൽ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story highlights-doctor attacked by patients bystanders, calicut
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here