കള്ളപ്പണക്കേസ്; പരാതിക്കാരൻ പണം ആവശ്യപ്പെട്ട് തന്നെ സമീപിച്ചു: ഇബ്രാഹിം കുഞ്ഞ്

ibrahim kunju

ചന്ദ്രികാ ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് കള്ളപ്പണം നിക്ഷേപിച്ചുവെന്ന് പരാതി നൽകിയ ഗിരീഷ് ബാബുവിന് എതിരെ ആരോപണവുമായി മുൻമന്ത്രി ഇബ്രാഹിം കുഞ്ഞ്. ഗിരീഷ് ബാബു തന്നോട് രണ്ട് വട്ടം വീട്ടിലെത്തി പണം ആവശ്യപ്പെട്ടുവെന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പത്ത് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം 21നും ഈ മാസം രണ്ടിനുമാണ് വീട്ടിൽ വന്നത്. ബ്ലാക്ക് മെയിൽ ആണ് ഗിരീഷ് ബാബു ചെയ്യുന്നത്. പണം നൽകിയാൽ പരാതി പിൻവലിക്കുമെന്നും ഭാവിയിൽ ഉപദ്രവിക്കില്ലെന്നും പറഞ്ഞു.

വിജിലൻസിന്റെ ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. ഗിരീഷ് ബാബു സ്ഥിരമായി പരാതി നൽകുകയും ഒത്തുതീർപ്പ് ഉണ്ടാക്കുകയും ചെയ്യാറുണ്ട്. പത്ത് കൊല്ലത്തിനിടെ ഇയാൾ കൊടുത്ത പരാതികളെ കുറിച്ച് അന്വേഷണം വേണമെന്നും ഇബ്രാഹിം കുഞ്ഞ്. കൂടാതെ എറണാകുളം ലീഗ് നേതൃത്വം തനിക്കെതിരെ പരാതിപ്പെട്ടതിനെ കുറിച്ചും ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചു. പരാതിക്ക് പിന്നിൽ പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളല്ലയുള്ളത്. പാണക്കാട് തങ്ങൾക്ക് പരാതി നൽകാൻ ആർക്കും കഴിയും.

Read Also:കള്ളപ്പണക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; ഇബ്രാഹിംകുഞ്ഞിനും മകനുമെതിരെ ലീഗ് നേതൃത്വത്തിന് പരാതി

പരാതി പിൻവലിക്കാൻ തന്നെ ഇബ്രാഹിം കുഞ്ഞ് ഭീഷണിപ്പെടുത്തുകയും പണം വാഗ്ദാനം ചെയ്തുവെന്നും ഉള്ള ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് മകൻ അബ്ദുൾ ഗഫൂറിനെയും ചോദ്യം ചെയ്തിരുന്നു. കൂടാതെ തങ്ങളെ കേസിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മുസ്ലിം ലീഗ് എറണാകുളം നേതൃത്വം ഇബ്രാഹിം കുഞ്ഞിനും മകനുമെതിരെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് പരാതി നൽകിയിരുന്നു.

Story highlights-girish babu asked 10 lakhs to return complaint allegation,ibrahim kunju

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top