എറണാകുളത്തും കൊല്ലത്തും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നാല് പേർക്ക് വീതം

four confirmed with covid ernakulam kollam

എറണാകുളത്തും കൊല്ലത്തും ഇന്ന് നാല് പേർക്ക് വീതമാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നാറിൽ ചെന്നൈയിൽ നിന്നും മടങ്ങി എത്തിയ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയിൽ മെയ് 28 ന് കുവൈറ്റ്-തിരുവനന്തപുരം വിമാനത്തിലെത്തിയ കോതമംഗലം സ്വദേശിയായ 42 കാരനാണ് കൊവിഡ് പോസിറ്റീവായ ഒന്നാമത്തെയാൾ. രോഗലക്ഷണങ്ങളെ തുടർന്ന് ഇയാൾ തിരുവനന്തപുരം കാരക്കോണം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലായിരുന്നു. മെയ് 17 ന് അബുദാബി-കൊച്ചി വിമാനത്തിലെത്തിയ 32 കാരനായ പാറക്കടവ് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. എറണാകുളത്ത് രോഗം സ്ഥിരീകരിച്ച മറ്റ് രണ്ട് പേർ സ്വകാര്യ ഷിപ്പിങ്ങ് കമ്പനിയിലെ ജീവനക്കാരായ 44 വയസ്സും, 27 വയസ്സുമുള്ള മഹാരാഷ്ട്ര സ്വദേശികളാണ്. ഇതിൽ ഒരാൾ മെയ് 26 ന് കാറിലും മറ്റെയാൾ മെയ് 27 ന് വിമാനത്തിലുമാണ് മഹാരാഷ്ട്രയിൽ നിന്നും കൊച്ചിയിലെത്തിയത്. ജോലിക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ചെന്നൈയിൽ നിന്ന് 16 നു കുമളി ചെക്ക് പോസ്റ്റ് വഴി മൂന്നാറിൽ മടങ്ങിയെത്തിയ അച്ഛനും അമ്മയ്ക്കും മകനും ആണ് ഇടുക്കിയിൽ കൊവിഡ് ബാധിച്ചത്. നിരീക്ഷണതിലായിരുന്ന ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുവൈറ്റിൽ നിന്ന് ഈ മാസം 22 നു കരിപ്പൂരിൽ എത്തിയ ചിന്നക്കനാൽ സ്വദേശിക്കും കോവിഡ് സ്ഥിരികരിച്ചു. ഇയാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കൊല്ലത്ത് മെയ് 19 ന് മുംബൈയിൽ നിന്നെത്തിയ കൊട്ടിയം സ്വദേശിയായ 45 കാരനാണ് രോഗം സ്ഥിരീകരിച്ചത്. പുനലൂർ സ്വദേശിക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. മെയ് 16ന് അബുദാബിയിൽ നിന്നും നാട്ടിലെത്തിയ തഴവ മണപ്പുറം സ്വദേശിയായ ആയ 44 കാരനും 28ന് കുവൈത്ത് തിരുവനന്തപുരം ഫ്‌ളൈറ്റിൽ എത്തിയ ശരവണ നഗർ സ്വദേശിയായ 49 കാരനുമാണ് രോഗം സ്ഥിരീകരിച്ച മറ്റുരണ്ടുപേർ.

Story Highlights- four confirmed with covid ernakulam kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top