ഓപ്പറേഷൻ ബ്രേക്ക് ത്രൂ : പുരോഗതി വിലയിരുത്തി ഹൈക്കോടതി നിരീക്ഷക സംഘം

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ പ്രവർത്തന പുരോഗതി ഹൈക്കോടതി നിരീക്ഷക സംഘം വിലയിരുത്തി. ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട ചങ്ങാടംപോക്ക് തോട്, തേവര – പേരണ്ടൂർ കനാൽ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ സംഘം വിലയിരുത്തി.
തേവര – പേരണ്ടൂർ കനാലിന്റെ റെയിൽവേ പാലത്തിന് ശേഷമുള്ള ഭാഗം കൊച്ചി നഗരസഭയുടെ പരിധിയിലല്ല എന്ന് ഹൈക്കോടതിയിൽ നഗരസഭ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടതി നിരീക്ഷക സംഘം തേവര – പേരണ്ടൂർ കനാലിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി. ബ്രേക്ക് ത്രൂ സാങ്കേതിക സമിതി ചെയർമാൻ ആർ ബാജി ചന്ദ്രൻ, ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ചുമതലയുള്ള വിവിധ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്ത് സന്നിഹിതരായിരുന്നു. മഴക്കാലം ആരംഭിക്കുന്നതിന് മുന്നേ പദ്ധതികൾ പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.
Read Also:ഓപ്പറേഷൻ ബ്രേക്ക് ത്രൂ : പുരോഗതി വിലയിരുത്തി ഹൈക്കോടതി നിരീക്ഷക സംഘം
വെള്ളക്കെട്ടൊഴിവാക്കാൻ കൊച്ചിയിൽ നടത്തുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ഈ മാസം മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. കഴിഞ്ഞ വർഷമുണ്ടായ ഒരു ദിവസത്തെ മഴ കൊച്ചി നഗരത്തെ തന്നെ വെള്ളക്കെട്ടിനടിയിലാക്കി. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി നേരിട്ട് നടപ്പാക്കിയ ‘ഓപ്പറേഷൻ ബ്രേക്ക് ത്രൂ’ പദ്ധതി കൊച്ചിയെ വെള്ളക്കെട്ടിൽ നിന്നും മോചിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. കൊച്ചിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമേകാൻ ‘ഓപ്പറേഷൻ ബ്രേക്ക് ത്രൂ’ തുടരാനായിരുന്നു സർക്കാരിന്റെ തീരുമാനം. 25 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകി. രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കേണ്ട പ്രവൃത്തികൾക്കുള്ള പദ്ധതി രേഖ ജില്ലാ ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കി. വിവിധ സർക്കാർ ഏജൻസികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
Story highlights-operation break throgh,hc observation team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here