ആലപ്പുഴയിൽ സ്വകാര്യ സ്‌കൂളിലെ അധ്യാപിക വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ

ആലപ്പുഴ നങ്ങ്യാർകുളങ്ങരയിൽ സ്വകാര്യ സ്‌കൂളിലെ അധ്യാപികയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ടികെഎം കോളജിനു സമീപം കളത്തിൽ ബിജു കുമാറിന്റെ ഭാര്യ പ്രേമാ ഗോവിന്ദ് (40) മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read Also:ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു
വിദേശത്ത് ഭർത്താവ് താമസിക്കുന്ന സ്ഥലത്ത് കൊവിഡ് വ്യാപിക്കുന്നതായി അറിഞ്ഞതിൽ പ്രേമ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹരിപ്പാട് പൊലീസ് എത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.
Story highlights-Teacher of a private school in Alappuzha dies following burned died
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here