മുൻ ഫുട്ബോൾ താരം യു ഷറഫലി ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങി

ഫുട്‌ബോൾ മൈതാനങ്ങളിൽ ആവേശം വിതറിയ കേരള പോലീസിന്റെ മിന്നും താരം യു ഷറഫലി ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങി. കേരള പോലീസിൽ 36 വർഷത്തെ സേവനം പൂർത്തിയാക്കിയ ഷറഫലി മലപ്പുറം കോട്ടക്കൽ റാപ്പിഡ് റസ്പൊണ്ട് & റെസ്ക്യൂ ഫോഴ്‌സിന്റെ കമാന്റന്റ് ആയാണ് വിരമിച്ചത്. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചെങ്കിലും ഫുട്ബാളിൽ തന്നെ സജീവമാകാനാണ് ഷറഫലിയുടെ തീരുമാനം.
Read Also: ഇന്ന് പകരക്കാരില്ലാത്ത വിപി സത്യന്റെ ജന്മദിനം; ഓർമ്മയായിട്ട് 13 വർഷം
കേരള പോലീസിന്റെ ഭാഗമായ ശേഷവും നീണ്ട 12 വർഷക്കാലം, ബൂട്ടണിഞ്ഞ് മൈതാനത്ത് സജീവമായിരുന്നു ഷറഫലി. കാൽപന്ത് മൈതാനങ്ങളിലെ മിന്നും താരം. പിന്നീട് കേരള പോലീസ് ടീമിന്റെ മാനേജരും ചീഫ് കോച്ചുമൊക്കെയായി ഷറഫലി മികവ് തെളിയിച്ചു. ഇതിനിടയിൽ സേനയിലെ ഉന്നത പദവികളിൽ നിയമനം. പക്ഷേ, കാൽപ്പന്ത് കളി കൈവിട്ടില്ല ഷറഫലി.
മൈതാനങ്ങൾ ഇളക്കി മറിച്ച പ്രകടനങ്ങൾ എക്കാലവും അവിസ്മരണീയമാണ്. ആർ.ആർ.ആർ.എഫ് കമാന്റന്റ് ആയി സേനയിൽ നിന്ന് വിരമിക്കുമ്പോഴും മനസ്സ് നിറയെ ഫുട്ബോൾ തന്നെയാണ് സ്വപ്നങ്ങൾ. കേരള പോലീസിലെ പ്രഗത്ഭ താരങ്ങളുമായി ചേർന്ന് വിപുലമായ പദ്ധതിയാണ് ശറഫലി പങ്കുവെക്കുന്നത്.
Read Also: ബ്ലാസ്റ്റേഴ്സിനേക്കാൾ നല്ലത് കേരളാ സന്തോഷ് ട്രോഫി ടീമെന്ന് ഐഎം വിജയൻ
1984 മുതൽ 36 വർഷത്തെ സർവ്വീസിൽ നിന്ന് സംതൃപ്തനായി വിരമിക്കുമ്പോൾ മൈതാനങ്ങളിലെ കൂട്ടുകാരൻ ചാക്കോയുമുണ്ട് കൂടെ. പൂർണ തൃപ്തിയോടെ ഒരു പടിയിറക്കാം.
പ്രതിരോധ നിര താരമായിരുന്ന ഷറഫലി കാലിക്കട്ട് യൂണിവേഴ്സിറ്റിക്ക് വേണ്ടി കളിച്ചാണ് തുടങ്ങിയത്. വിപി സത്യൻ, ഐഎം വിജയൻ, സിവി പാപച്ചൻ തുടങ്ങിയ താരങ്ങൾക്കൊപ്പമാണ് അദ്ദേഹം കേരള പൊലീസിൽ കളിച്ചത്. രാജ്യാന്തര ടീമിലും ഷറഫലി കളിച്ചിട്ടുണ്ട്.
Story Highlights: former football player u sharafali resigned from job
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here