‘ചൈനയുമായുള്ള തർക്കം പരിഹരിക്കാൻ മറ്റൊരു രാജ്യത്തിന്റെ ആവശ്യമില്ല’; അമിത് ഷാ

ചൈനയുമായുള്ള അതിർത്തി തർക്കം പരിഹരിക്കാൻ നയതന്ത്ര- സൈനിക തലത്തിൽ ചർച്ചകൾ നടക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിന് മറ്റൊരു രാജ്യത്തിന്റെ സഹായം ആവശ്യമില്ലെന്നും അമിത് ഷാ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ- ചൈന തർക്കം പരിഹരിക്കാന് ട്രംപ് മധ്യസ്ഥത വഹിക്കാമെന്ന് താത്പര്യം പ്രകടിപ്പിച്ചത് സംബന്ധിച്ച ചോദ്യത്തിന്, മോദിയുടെ നേതൃത്വത്തിൽ നമ്മുടെ അന്താരാഷ്ട്ര അതിർത്തികൾ സുരക്ഷിതമാണെന്നും ഈ ഉറപ്പ് നൽകുന്നതായും ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
മാത്രമല്ല, രാജ്യാതിർത്തി സംരക്ഷിക്കാൻ നരേന്ദ്ര മോദി സർക്കാർ പ്രതിജ്ഞാബദ്ധരാണ്. അവിടെ ഒരു ദോഷവും ഉണ്ടാവാൻ അനുവദിക്കില്ല. രാജ്യ സുരക്ഷയും പരമാധികാരവും ഹനിക്കാൻ ആരേയും അനുവദിക്കില്ല. അത് ഞാൻ ഉറപ്പ് നൽകുന്നു. തർക്ക പരിഹാരത്തിന് മറ്റൊരു രാജ്യത്തിന്റെ സഹായം ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Story highlight: ‘No need for another country to resolve dispute with China’; Amit Shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here