വയനാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

covid 19 wayanad

വയനാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്തിയവരും ഒരാള്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയ ആളുമാണ്. മൂവരും നാട്ടിലെത്തി ഉടന്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചതിനാല്‍ സമ്പര്‍ക്കം കുറവെന്നാണ് പ്രാഥമിക വിവരം. ഇവരുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം ഇന്ന് പുറത്ത് വിട്ടേക്കും.

മെയ് 11ന് ചെന്നൈയില്‍ നിന്ന് മടങ്ങിയെത്തിയ പുല്‍പ്പളളി സ്വദേശിക്കും 26ന് കുവൈറ്റില്‍ നിന്ന് എത്തിയ ബത്തേരി സ്വദേശിനിക്കും നഞ്ചന്‍കോട് നിന്ന് മടങ്ങിയെത്തിയ മുട്ടില്‍ സ്വദേശിക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 16 പേര്‍ ആകെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇന്നലെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ച 167 പേര്‍ ഉള്‍പ്പെടെ 3681 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച 1823 ആളുകളുടെ സാമ്പിളുകളില്‍ 1534 നെഗറ്റീവും 27 പേരുടെ സാമ്പിള്‍ പോസിറ്റീവുമാണ്. 257 സാമ്പിളുകളുടെ ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്.

ഇതുകൂടാതെ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 1915 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 1722 ല്‍ 1720 നെഗറ്റീവും 2 പോസിറ്റീവുമാണ്. മുത്തങ്ങ വഴി ദിവസവും ആയിരക്കണക്കിന് പേര്‍ എത്തുന്നതിനാലും ലോക്ക്ഡൗണ്‍ നിബന്ധനകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടതിനാലും വരും ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയര്‍ന്നേക്കാം എന്ന് തന്നെയാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്.

 

Story Highlights:  covid19, coronavirus, wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top