സംസ്ഥാനത്ത് ആകെ 121 ഹോട്ട്‌സ്‌പോട്ടുകള്‍; അഞ്ച് പ്രദേശങ്ങളെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി

HOTSPOT

സംസ്ഥാനത്ത് ആകെ 121 ഹോട്ട്‌സ്‌പോട്ടുകളാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് പുതുതായി പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ അഞ്ച് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോക യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഒന്‍പത് കേരളീയരാണ് വിദേശരാജ്യങ്ങളില്‍ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. ഇതുവരെ 210 കേരളീയരാണ് വിദേശത്ത് മരണമടഞ്ഞത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങൡും കേരളീയര്‍ മരണമടയുന്നുണ്ട്. ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ട കേരളീയരുടെ മൃതദേഹം പോലും ബന്ധുക്കള്‍ക്ക് കാണാന്‍ കഴിയാത്ത അവസ്ഥയാണ്.

Read More: സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 18 പേര്‍ രോഗമുക്തരായി

അക്ഷരാര്‍ത്ഥത്തില്‍ ദുരിത കാലമാണ് നാം പിന്നിടുന്നത്. പ്രിയ സഹോദരങ്ങളുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: 121 hotspots in kerala 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top