ടച്ചിംഗ്സ് കൊടുക്കാനായി ടച്ചിംഗ്ക്യു ആപ്പ്; ആപ്പിലായി നടൻ ഡോ. റോണി: പ്രാങ്ക് വീഡിയോ വൈറൽ

actor rony prank video

ബെവ്‌ക്യു ആപ്പുമായി ബന്ധപ്പെട്ട കോലാഹലങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. രെജിസ്റ്റർ ചെയ്യാൻ പറ്റാത്തവരും ഓടിപി കിട്ടാത്തവരും തമാശക്ക് ഓടിപി കിട്ടിയവരുമൊക്കെയായി ബെവ്ക്യു സമൂഹമാധ്യമങ്ങളിൽ വൈറലായി തുടരുകയാണ്. ബെവ്ക്യു കോലാഹാരം തുടരുന്നതിനിടെയാണ് ടച്ചിംഗ്‌ക്യു എന്ന മറ്റൊരു ആപ്പ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മദ്യപാനികൾക്കുള്ള ടച്ചിംഗ്സ് എത്തിച്ചു നൽകാനുള്ള ആപ്പാണ് ടച്ചിംഗ്‌ക്യു. സംഭവം കൊള്ളാമല്ലേ. പക്ഷേ, സംഗതി പ്രാങ്കാണ്.

ഗുലുമാൽ ടീമാണ് ഈ പ്രാങ്ക് ആപ്പുമായി സമൂഹമാധ്യമങ്ങളിൽ ചുറ്റിയടിക്കുന്നത്. അതിന് ഇരയായതോ നടൻ ഡോ. റോണി. അനൂപ് പന്തളം ആണ് ഈ പ്രാങ്ക് വീഡിയോയ്ക്ക് പിന്നിൽ. ടച്ചിംഗ്‌ക്യു എന്നൊരു ആപ്പ് ഉണ്ടെന്നും അതിൻ്റെ പ്രചരണാർത്ഥം ആശംസ അറിയിക്കണം എന്നും ആവശ്യപ്പെട്ട് റോണിയെ വിളിക്കുന്ന ആനദ് സുലൈമാൻ എന്നയാളിൽ നിന്നാണ് വീഡിയോയുടെ ആരംഭം. വല്ലപ്പോഴും ഒരു ബിയർ മാത്രമടിക്കുന്ന താൻ എങ്ങനെ ആശംസ അറിയിക്കുമെന്ന് ചോദിച്ച് റോണി ഫോൺ കട്ട് ചെയ്യുന്നു.

Read Also: ഷംനാ കാസിമിന്റെ വീടിനടിയിൽ ദിനോസർ…! പാതിവഴിയിൽ പാളി അനൂപിന്റെ ലോക്ക് ഡൗൺ പ്രാങ്ക്

എന്നാൽ പതറാതെ അനൂപ് വീണ്ടും റോണിയെ വിളിക്കുന്നു. ഉണക്ക കൊഞ്ച്, റോസ്റ്റഡ് കടല, പഠാണിക്കടല തുടങ്ങിയ സാധനങ്ങൾ ഒരു മാസത്തേക്കുള്ളത് ആപ്പിലൂടെ എത്തിച്ചു കൊടുക്കും എന്നാണ് അനൂപ് പറയുന്നത്. മദ്യവിരുദ്ധ സമിതിയാണ് ആപ്പിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും അനൂപ് പറയുന്നു. (ആ, കിളി പോയി). തനിക്ക് ആശംസ നൽകാൻ സാധിക്കില്ലെന്ന് ആവർത്തിച്ചു പറയുന്ന റോണിയോട് ദേഷ്യപ്പെടുന്ന അനൂപ് ഒടുവിൽ സംഭവം പ്രാങ്കാണെന്ന് വെളിപ്പെടുത്തുന്നു.

കെട്ട്യോളാണ് എൻ്റെ മാലാഖ സംവിധായകൻ നിസാമും എഡിറ്റർ നൗഫലും ചേർന്നാണ് അനൂപിനൊപ്പം റോണിക്ക് പണികൊടുത്തത്. ഗുലുമാൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഷംന കാസിം അടക്കമുള്ള ഒട്ടേറെ സിനിമാതാരങ്ങൾ ഈ ലോക്ക് ഡൗൺ കാലത്ത് അനൂപിന്റെ പ്രാങ്ക് വീഡിയോകളിലൂടെ പറ്റിക്കപ്പെട്ടിട്ടുണ്ട്.

Story Highlights: actor rony prank video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top