കൊവിഡ് വ്യാപനം; അതിർത്തികൾ അടച്ച് ഡൽഹി സർക്കാർ

കൊവിഡ് വ്യാപനം രൂക്ഷമായതോടെ അതിർത്തികൾ അടച്ച് ഡൽഹി സർക്കാർ. ഉത്തർപ്രദേശ് നോയിഡ, ഹരിയാന ഗുരുഗ്രാം അതിർത്തികൾ ഒരാഴ്ചത്തേയ്ക്ക് അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു.

read also: രാജ്യത്ത് സമൂഹ വ്യാപനമുണ്ടായി; കേന്ദ്രസർക്കാരിനെ തള്ളി ആരോ​ഗ്യ വിദ​ഗ്ധർ

പാസുള്ള അവശ്യ സർവീസ് വാഹനങ്ങൾക്ക് മാത്രമാകും ഡൽഹിയിലേക്ക് പ്രവേശനം. അതിർത്തികൾ തുറന്നാൽ ആ നിമിഷം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആൾക്കാർ ചികിത്സയ്ക്കായി ഡൽഹിയിൽ വരും. അതിർത്തികൾ തുറക്കുന്നതിലും, ഡൽഹി നിവാസികൾക്ക് മാത്രമായി ചികിത്സ നിജപ്പെടുത്തുന്നതിലും അരവിന്ദ് കേജ്‌രിവാൾ ജനങ്ങളുടെ അഭിപ്രായം തേടി. വെള്ളിയാഴ്ചയ്ക്കകം അഭിപ്രായം അറിയിക്കാനും നിർദേശിച്ചു.

story highlights- delhi boarder, coronavirus, aravind kejrival

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top