കേരള ബാങ്കിന്റെ കോര്‍പറേറ്റ് ബിസിനസ് ഓഫീസും മേഖല ഓഫീസുകളും തുറന്നു

കേരള ബാങ്കിന്റെ കോര്‍പറേറ്റ് ബിസിനസ് ഓഫീസും മേഖല ഓഫീസുകളും നിലവില്‍ വന്നു. കോര്‍പറേറ്റ് ഓഫീസ് എറണാകുളത്തും മേഖല ഓഫീസുകള്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലുമാണ്. രണ്ട് ജില്ലകള്‍ക്കായാണ് ഒരു മേഖല ഓഫീസ് പ്രവര്‍ത്തിക്കുക.
ഓരോ ഓഫീസിലും ആവശ്യമായ തസ്തികകള്‍, വകുപ്പുകള്‍, ഉദ്യോഗസ്ഥരുടെ ചുമതലകള്‍ എന്നിവയെല്ലാം തീരുമാനമായി. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനു കീഴില്‍ മാനേജിംഗ് ഡയറക്ടര്‍/ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ തസ്തികയും തൊട്ടുതാഴെ ചീഫ് ജനറല്‍ മാനേജരുമുണ്ട്. തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസില്‍ വിവിധ വിഭാഗങ്ങളിലായി ആറ് ജനറല്‍ മാനേജര്‍മാരുണ്ടാകും. ഇതിനുപുറമേ മേഖലാ ഓഫീസുകളിലും കോര്‍പറേറ്റ് ഓഫീസിലും ജനറല്‍ മാനേജര്‍മാരാണ് തലപ്പത്ത്.
ബാങ്കിന് എല്ലാ ജില്ലകളിലും ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുകളുമുണ്ട്. 1557 പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെയും 51 അര്‍ബന്‍ സഹകരണ ബാങ്കുകളുടെയും കരുത്തുറ്റ ജനകീയ അടിത്തറയുള്ള കേരള ബാങ്കിന് ആകെ 769 ശാഖകളുണ്ട്.
Story Highlights: kerala bank opened its Corporate Business Office and Regional Offices
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here