Advertisement

കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് സ്വദേശിനിയുടെ മൃതദേഹം മാനദണ്ഡം പാലിച്ച് സംസ്കരിക്കും

June 1, 2020
Google News 1 minute Read

കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് മാവൂർ സ്വദേശിനി സുലേഖയുടെ മൃതദേഹം മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിക്കും. കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിച്ച കണ്ണപറമ്പിലായിരിക്കും സുലേഖയുടേ മൃതദേഹവും സംസ്കരിക്കുക.

സുലേഖയെ സ്വദേശമായ മാവൂർ പാറമ്മൽ പള്ളി ഖബർസ്ഥാനിൽ സംസ്കരിക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗഥർ പരിശോധന നടത്തിയെങ്കിലും കൊവിഡ് മാനദണ്ഡം പാലിച്ച് പാറമ്മൽ പള്ളിയിൽ സംസ്കരിക്കാൻ സാധിക്കില്ലെന്ന് കണ്ടെത്തി. തുടർന്നാണ് മുൻപ് കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിച്ച കണ്ണപറമ്പിൽ തന്നെ സുലേഖയുടെ മൃതദേഹവും ഖബറടക്കാൻ തീരുമാനിച്ചത്.

read also: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

ഇന്നലെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുലേഖ മരിക്കുന്നത്.
മെയ് 25നാണ് സുലേഖ റിയാദിൽ നിന്ന് കേരളത്തിലെത്തുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ സുലേഖയ്ക്ക് പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മെയ് 27നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഹൃദ്രോഗിയായിരുന്നു സുലേഖ. ഇവരുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

story highlights- coronavirus, covid death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here