Advertisement

തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്

June 1, 2020
Google News 1 minute Read
corona virus

തിരുവനന്തപുരം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്. മഹാരാഷ്ട്രയിൽ നിന്ന് മെയ് പതിനാറിന് റോ‍‍ഡുമാർ​ഗമെത്തിയ 28 വയസുള്ള പോത്തൻകോട് സ്വദേശി, മെയ് 26ന് യുഎഇയിൽ നിന്നെത്തിയ 26 കാരനായ നാലാഞ്ചിറ സ്വദേശി, ചെന്നൈയിൽ നിന്ന് മെയ് 27ന് റോഡുമാർ​ഗമെത്തിയ 55 വയസുള്ള പെരുങ്കുഴി സ്വദേശിക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്.‌

തിരുവനന്തപുരത്ത് മൂന്ന് പേർക്ക് ഉൾപ്പെട സംസ്ഥാനത്ത് ഇന്ന് 57 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസർ​ഗോഡ് 14, മലപ്പുറം 14, തൃശൂർ 9, കൊല്ലം 5, പത്തനംതിട്ട നാല്, എറണാകുളം മൂന്ന്, ആലപ്പുഴ രണ്ട്, പാലക്കാട് രണ്ട് ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. ഇതിൽ 55 പേരും കേരളത്തിന് പുറത്തുനിന്നെത്തിയവരാണ്. അതേസമയം. 18 പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവ് ആയി. ഇതുവരെ 1326 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 708 പേർ ഇപ്പോൾ ചികിത്സയിലാണ്. 139661 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.

വീടുകളിലും സർക്കാർ കേന്ദ്രങ്ങളിലും 138397 പേർ ഉണ്ട്. 1246 പേർ ആശുപത്രികളിലാണ്. 174 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 68979 സാമ്പിളുകൾ പരിശോധനക്കയച്ചു. 65273 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുൻഗണനാ വിഭാഗത്തിലെ 13470 സാമ്പിളുകൾ ശേഖരിച്ചു. 13037 നെഗറ്റീവാണ്.

story highlights- coronavirus, trivandrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here