യുജിസി നെറ്റ്, ജെഎൻയുഇഇ, തുടങ്ങിയ പരീക്ഷകൾക്കുള്ള അപേക്ഷാ തീയതി വീണ്ടും നീട്ടി

ugc net exam

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നെറ്റിനും മറ്റ് എൻട്രൻസ് പരീക്ഷകൾക്കുമുള്ള അപേക്ഷാ തിയതി വീണ്ടും നീട്ടി. യുജിസി നെറ്റ്, സിഎസ്‌ഐആർ നെറ്റ്, ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി എൻട്രൻസ് പരീക്ഷ (ജെഎൻയുഇഇ), ഐസിഎആർ പരീക്ഷ എന്നീ പരീക്ഷകൾക്കായി അപേക്ഷിക്കാനുള്ള തിയതിയാണ് വീണ്ടും നീട്ടിയത്.

Read Also: കേരള ബാങ്കിന്റെ കോര്‍പറേറ്റ് ബിസിനസ് ഓഫീസും മേഖല ഓഫീസുകളും തുറന്നു

അടുത്ത മാസം 15 വരെ പരീക്ഷകൾക്കായി അപേക്ഷിക്കാവുന്നതാണ്. 15ാം തിയതി വൈകിട്ട് അഞ്ച് വരെ പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കാം. കൊവിഡ് വ്യാപനം രാജ്യത്ത് തീവ്രമായിക്കൊണ്ടിരിക്കെയാണ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടിയത്. നേരത്തെ മെയ് 31 വരെയായിരുന്നു അപേക്ഷിക്കാനുള്ള അവസാന തിയതിയായി പ്രഖ്യാപിച്ചിരുന്നത്.

ugc net, jnuee, icar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top