കൊവിഡ് പ്രതിരോധം; എറണാകുളം ജില്ലയിലെ തേവര ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി എറണാകുളം ജില്ലയിലെ കൊച്ചി കോർപറേഷനിലെ ഡിവിഷൻ 60 (തേവര) ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു. ഇവിടെ നിന്നും കൊവിഡ്റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെയും സർവൈലൻസ് ഓഫീസറുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അറുപതാം ഡിവിഷനെ കണ്ടെയ്ൻമെന്റെ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്.
ഇവിടെ ഫുൾ ലോക്ക് ഡൗൺ അടിയന്തരമായി നടപ്പാക്കിയിട്ടുണ്ട്. അവശ്യ സേവനങ്ങളൊഴികെയുള്ളവ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ പ്രവർത്തിക്കില്ല. വാഹനഗതാഗതവും വ്യക്തികളുടെ സഞ്ചാരവും ലോക്ക് ഡൗൺ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിൽ നിയന്ത്രിക്കുന്നതാണെന്നും ഇൻസിഡന്റ് കമാൻഡറായ ഫോർട്ടുകൊച്ചി സബ് കളക്ടർ സ്‌നേഹിൽകുമാർ സിംഗ് അറിയിച്ചു.
Story highlight: Covid resistance; Thevara Hot Spots in Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here