ഇംഗ്ലീഷ് പഠനം ഇനി വാട്സാപ്പിലൂടെ ! അവസരമൊരുക്കി ‘ഇംഗ്ലീഷ് ഹൗസ്’

ലോക്ക്ഡൗൺ ആയതോടെ പലരും തങ്ങളുടെ കലാവാസനങ്ങൾ പൊടിതട്ടിയെടുക്കുന്ന തിരക്കിലാണ്. ചിലർ ഉള്ളിലുള്ള വിദ്യകൾ രാകി മിനുക്കുമ്പോൾ, മറ്റ് ചിലർ പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവസരമായി ഉപയോഗിക്കുകയാണ് ലോക്ക്ഡൗൺ കാലത്തെ. ഇംഗ്ലീഷ് അറിയാത്തത് കാരണം ജോലിയിലും ബിസിനസ്സിലും ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഷഫീൽ, ജിനാസ് എന്നിവർ ചേർന്ന് തുടങ്ങിയ ഇംഗ്ലീഷ് ഹൗസിന് പ്രചാരമേറിയതും ഈ ലോക്ക്ഡൗൺ കാലത്താണ്. നിരവധി പേരാണ് പുതിയ ഭാഷ പഠിക്കാൻ വേണ്ടി ഇംഗ്ലിഷ് ഹൗസിനെ ആശ്രയിക്കുന്നത്. പ്രായഭേദമന്യേ ആർക്കും എവിടെയിരുന്നും വാട്ട്‌സ് ആപ്പിലൂടെ ഇംഗ്ലിഷ് പഠിക്കാമെന്നതാണ് സേവനത്തെ വ്യത്യസ്തമാക്കുന്നത്.

2018 ലാണ് സ്‌പോക്കൺ ഇംഗ്ലീഷ് ട്രെയിനേഴ്‌സായ ഷഫീലും, ജിനാസും ചേർന്ന് ഇംഗ്ലിഷ് ഹൗസിന് രൂപം നൽകുന്നത്. ഇരുവരും അധ്യാപകരായിരുന്ന സമയത്ത് ശ്രദ്ധിച്ച ഒന്നായിരുന്നു വിദ്യാർത്ഥികളുടെ ക്രമമല്ലാത്ത അറ്റൻഡൻസ്. പാർട്ട് ടൈമായാണ് മിക്കവരും പഠിക്കാൻ വരിക എന്നതുകൊണ്ട് പലപ്പോഴും വളരെ കുറവ് ക്ലാസുകൾ മാത്രമേ ഇവർക്ക് അറ്റൻഡ് ചെയ്യാൻ സാധിച്ചിരുന്നുള്ളു. അങ്ങനെ അവർക്കായാണ് ആദ്യം ഇരുവരും പാഠഭാഗങ്ങൾ വാട്ട്‌സാപ്പിലൂടെ അയച്ച് നൽകിയത്. അത് വിജയമായിരുന്നു. ഏത് സമയത്തും വാട്ട്‌സാപ്പ് തുറന്ന് പാഠങ്ങൾ പഠിക്കാമെന്നത് വിദ്യാർത്ഥികൾക്ക് കാര്യങ്ങൾ എളുപ്പമാക്കി. അങ്ങനെയാണ് ഇംഗ്ലീഷ് ഹൗസ് എന്ന സ്ഥാപനത്തിന് രൂപംകൊടുക്കാൻ ഇരുവരും തീരമാനിക്കുന്നത്.

കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിൽ രണ്ടായിരത്തിലധികം സ്‌ക്വയർ ഫീറ്റിൽ ഒരു ഓഫിസും ആരംഭിച്ചു. ശശി തരൂർ എംപിയാണ് സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

English house English training through whats app

ആദ്യം അഞ്ച് പേരിൽ തുടങ്ങിയ സ്ഥാപനത്തിൽ 92 ജീവനക്കാരാണ് നിലവിലുള്ളത്. ഷഫീൽ, ജിനാസ്, അശ്വതി, സാബിത്ത്, മിഥുല, പമേല എന്നിവരാണ് പ്രധാന അധ്യാപകർ.

വാട്ട്‌സ് ആപ്പിൽ പല വിദ്യാർത്ഥികൾക്കും പല രീതിയിലാണ് ട്രെയിനിംഗ്. വിദ്യാർത്ഥികൾക്കായി ആദ്യം ഒരു അസസ്‌മെന്റ് ടെസ്റ്റ് നടത്തും. അതനുസരിച്ച് ഓരോ വിദ്യാർത്ഥിക്കും ഓരോ തരത്തിലാണ് പാഠങ്ങൾ നൽകുക. തീരെ ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തവർക്ക് ബേസിക്ക്‌സ് മുതലുള്ള പരിശീലനം നൽകും. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിട്ടും, സംസാരിക്കാനുള്ള ആത്മവിശ്വാസ കുറവാണ് വിദ്യാർത്ഥിയെ അലട്ടുന്നതെങ്കിൽ അതിനുള്ള പരിശീലനം നൽകും. ഓരോ വിദ്യാർത്ഥിക്കും ഓരോ പേഴ്‌സണൽ ട്രെയിനറെ നൽകിയാണ് പഠനം മുമ്പോട്ട് കൊണ്ടുപോകുന്നത്.

ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നാണെങ്കിലും, പ്രായഭേദമന്യേ ആർക്കും ഇംഗ്ലീഷ് ഹൗസിലൂടെ പഠിക്കാമെന്നതാണ് ഈ കോഴ്‌സിന്റെ പ്രത്യേകത. മറ്റ് സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസുകളെ അപേക്ഷിച്ച് ഇംഗ്ലീഷ് ഹൗസിൽ താരതമ്യേനെ കുറവ് ഫീസാണെന്നതും ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നു.

ഈ നൂതന ആശയം അവതരിപ്പിച്ച ഇംഗ്ലീഷ് ഹൗസിന് 2019 ലെ ബിസിനസ് എക്‌സലൻസ് അവാർഡ് ലഭിച്ചിട്ടുണ്ട്. ഗവർണർ പി സദാശിവത്തിൽ നിന്നാണ് സ്ഥാപകർ പുരസ്‌കാരം ഏറ്റു വാങ്ങിയത്.

Contact – https://wa.me/919061200280
Office : 2nd Floor, HiLite business park, Calicut
www.englishhousecampus.com

Story Highlights- English house English training through whats app

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top