ജോർജ് ഫ്ളോയിഡിന്റേത് കൊലപാതകം; കഴുത്ത് ഞെരിഞ്ഞമർന്നതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

ജോർജ് ഫ്ളോയിഡിന്റേത് കൊലപാതകമെന്ന് ഔദ്യോഗിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴുത്ത് ഞെരിഞ്ഞമർന്നതാണ് മരണകാരണം. പൊലീസ് ഉദ്യോഗസ്ഥൻ പുറത്തും കഴുത്തിലും ഞെരിച്ചമർത്തിയതുമൂലം ഹൃദയ സ്തംഭനമുണ്ടായതാണെന്നും ഹെന്നെപിന്‍ കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ പ്രസ്താവനയില്‍ പറഞ്ഞു.
ഫ്‌ളോയഡിന്റെ കുടുംബം ഏര്‍പ്പെടുത്തിയ കമ്മീഷന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെയാണ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്. കുടുംബം ഏര്‍പ്പെടുത്തിയ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ജോര്‍ജിന്റെ പുറത്തും കഴുത്തിലും പൊലീസ് ഉദ്യോഗസ്ഥൻ ഞെരിച്ചമർത്തിയതിനാൽ ശ്വാസം കിട്ടാതെയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമാക്കിയിരുന്നു.
read also: ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പ്രതിഷേധക്കാർക്ക് ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റി പൊലീസ്
ചെറുകിട ഭക്ഷണശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന ജോര്‍ജ് ഫ്‌ളോയിഡ്(46) കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ജോർജിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. നാല് പൊലീസുകാർ ചേർന്ന് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജോർജിനെ ഇപ്രകാരം കൈകാര്യം ചെയ്തത്. ഷർട്ട് അഴിച്ച് മാറ്റുകയും റോഡിൽ കമിഴ്ത്തി കിടത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് അമേരിക്കയിൽ വ്യാപക പ്രതിഷേധം അരങ്ങേറുകയാണ്. ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊലപ്പെടുത്തിയ ഡെറിക് ഷൗവിന്‍ എന്ന പൊലീസുകാരനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
story highlights- george floyd, postmortem report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here