കൊറോണ ഭേദമായതിന്റെ സന്തോഷം ഐസ് കോൾഡ് ബിയർ കൂടിച്ചാഘോഷിച്ച് ജെന്നി സ്റ്റെജ്ഞ എന്ന മുത്തശ്ശി

കൊറോണ ഭേദമായതിന്റെ സന്തോഷം ഐസ് കോൾഡ് ബിയർ കൂടിച്ചാഘോഷിച്ച് ജെന്നി സ്റ്റെജ്ഞ ലോകത്തിന് മുഴുവൻ ആവേശം പകരുന്നു. ഏപ്രിലിൽ ആയിരുന്നു മസാച്യുസെറ്റ് സ്വദേശിയായ ജെന്നിക്ക് കോവിഡ് പോസിറ്റീവ് സ്ഥരീകരിക്കുന്നത്. ഭക്ഷണമോ വെള്ളമോ കുടിക്കാനാകാതെ അതീവ ഗുരുതരാവസ്ഥയിലായ ജെന്നി ജീവിതത്തിലേക്ക് മടങ്ങിവരുമോയെന്ന് കുടുംബം പോലും സംശയിച്ചിരുന്നു. ഒരു രാത്രി വെളുപ്പിക്കുമോയെന്നു പോലും കരുതിയിരുന്നില്ലെന്നാണ് ജെന്നിയുടെ കൊച്ചുമക്കൾ പറയുന്നത്. മരണാസന്നയായ ജെന്നിയെ അവസാനമായി കാണാൻ ബന്ധുക്കളടക്കം എത്തുകയും ചെയ്തിരുന്നു.

എന്നാൽ കോവിഡിന് ജെന്നി മുത്തശ്ശിയെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. മേയ് എട്ടിന് എല്ലാവർക്കും സന്തോഷം പകരുന്ന ആ വാർത്തയെത്തി; മുത്തശ്ശി കൊവിഡ് നെഗറ്റീവ് ആയിരിക്കുന്നു. നഴ്സിംഗ് ഹോമിൽ അഡ്മിറ്റ് ചെയ്തിരുന്ന ജെന്നിയെ പരിചരിക്കാൻ ചെന്ന നഴ്സിനോട് തനിക്കൊരു കുഴപ്പവുമില്ലെന്നു പറഞ്ഞ് പുറത്താക്കുകയാണ് ചെയ്തതെന്ന് ജെന്നിയുടെ കൊച്ചുമകൾ ഗുൻ പറയുന്നു.

രോഗം ഭേദമായ മുത്തശ്ശിക്ക് നഴ്സിംഗം ഹോം ജീവനക്കാരാണ് ഐസ് കോൾഡ് ബിയർ നൽകിയത്. ജെന്നിയുടെ പ്രിയപ്പെട്ട പാനീയമാണ് ഐസ് കോൾഡ് ബിയർ. അത് തന്നെ കുടിച്ച് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ആഘോഷിക്കുകയായിരുന്നു ജെന്നി സ്റ്റെജ്ഞ.

Story highlight:Jenny Stegna, grandmother of Ice Cold Beer drinking after Corona negative

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top