പത്തനംതിട്ടയിൽ പുലിയിറങ്ങി; ജനം ഭീതിയിൽ

പത്തനംതിട്ടയിൽ പുലിയിറങ്ങി. മലയാലപ്പുഴ കടവുപുഴയിലാണ് സംഭവം.ഇന്ന് പുലർച്ചെയാണ് പുലിയിറങ്ങിയത്. കടവുപുഴ പുത്തൻവീട്ടിൽ കമലമ്മയുടെ പശുവിനെ പുലി ആക്രമിച്ചു കൊന്നു.

read also: മലപ്പുറത്ത് മരിച്ച വിദ്യാർത്ഥിനി എഴുതിയ കുറിപ്പ് കണ്ടെത്തി; സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി റിപ്പോർട്ട് തേടി

പുലിയിറങ്ങിയ വിവരം വനപാലകരെ വിവരമറിയിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുലി, കടുവാ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ നാട്ടുകാർ ഭീതിയിലാണ്.

story highlights- leopard attack, pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top