ഡൽഹി ബിജെപിയിൽ അഴിച്ചുപണി; മനോജ് തിവാരിയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി

ഡൽഹി ബിജെപിയിൽ അഴിച്ചുപണി. മനോജ് തിവാരിയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. പുതിയ അധ്യക്ഷനായി ആദേശ് കുമാർ ഗുപ്തയെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ നിയമിച്ചു.
ഡൽഹി തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ മനോജ് തിവാരിക്കെതിരെ പാർട്ടിക്കുള്ളിൽ കനത്ത പ്രതിഷേധം ഉയർന്നിരുന്നു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മനോജ് തിവാരി രാജിവയ്ക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. നിലവിൽ ലോക്സഭാ അംഗമായ തിവാരി 2016 ലാണ് ബിജെപി ഡൽഹി അധ്യക്ഷനായി തിവാരി സ്ഥാനമേറ്റത്.
ബിജെപി അധ്യക്ഷസ്ഥാനത്തിരിക്കെ ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് മനോജ് തിവാരിയുടെ നേതൃത്വത്തില്‍ നടത്തിയ ക്രിക്കറ്റ് മാച്ച് വലിയ വിവാദമായിരുന്നു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നതോടെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയര്‍ന്നത്. ഇതും പാർട്ടിക്കുള്ളിൽ ചർച്ചയായിരുന്നു.
story highlights- manoj tiwari, delhi, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here