ജെസീക്കാ ലാൽ വധക്കേസ്: പ്രതി മനു ശർമയെ ജയിൽമോചിതനാക്കി

ജെസീക്കാ ലാല്‍ വധക്കേസിലെ പ്രതി മനു ശര്‍മയെ ജയില്‍ മോചിതനാക്കി. ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
1999 ഏപ്രിൽ 29നാണ് മോഡലായ ജെസീക്കാ ലാലിനെ കോൺഗ്രസിന്റെ മുൻ രാജ്യസഭാ എംപി വിനോദ് ശർമയുടെ മകൻ മനു ശർമ്മ വെടിവച്ചു കൊന്നത്. കീഴ്ക്കോടതിയിൽ നടന്ന വിചാരണയുടെ ഫലമായി 2006 ഫെബ്രുവരി 21ന് മനു ശർമയും കൂട്ടു പ്രതികളും കുറ്റവിമുക്തരാക്കപ്പെട്ടു. ഇതിനെതിരെ മാധ്യമങ്ങളും പൊതുജനങ്ങളും പ്രതിഷേധങ്ങൾ ഉയർത്തിയതിനെ തുടർന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ കൊടുത്തു. തുടർന്ന് ഹൈക്കോടതിയിൽ നടന്ന അതിവേഗ വിചാരണയിൽ കീഴ്ക്കോടതി വിധി തെറ്റാണെന്നും മനു ശർമയും കൂട്ടുപ്രതികളും കുറ്റക്കാരാണെന്നും തെളിഞ്ഞു. മനു ശർമ്മയ്ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പതിനാല് വര്‍ഷം തടവില്‍ കഴിഞ്ഞ മനുശര്‍മയെ മോചിപ്പിക്കുന്നതില്‍ ജസീക്കയുടെ സഹോദരി എതിര്‍പ്പറിയിച്ചില്ലെന്നാണ് വിവരം.
story highlights- jessica lal murder case, manu sharma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here