മുട്ടുകുത്തി മാപ്പപേക്ഷിച്ച് പൊലീസുകാർ; ആലിംഗനം ചെയ്ത് കരഞ്ഞ് പ്രതിഷേധക്കാർ: മയാമിയിൽ നിന്ന് വ്യത്യസ്ത പ്രതിഷേധം

police protesters gorge floyd

കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ അമേരിക്കയിലുടനീളം പ്രതിഷേധങ്ങൾ നടക്കുകയാണ്. രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായി. പൊലീസ് സ്റ്റേഷനുകളും വാഹനങ്ങളും പ്രതിഷേധക്കാർ തീയിട്ടു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിലും തെരുവുകൾ പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ നിന്ന് മയാമിയിലെ പ്രതിഷേധം വേറിട്ടുനിൽക്കുകയാണ്.


Read Also: ജോർജ് ഫ്ളോയിഡിന്റെ കൊലപാതകം: പ്രതിഷേധക്കാരെ അടിച്ചമർത്താൻ സൈന്യത്തെ ഇറക്കുമെന്ന് ട്രംപിന്റെ ഭീഷണി

മയാമിയിലെ ഫ്ലോറിഡയിലാണ് വളരെ വ്യത്യസ്തവും സമാധാനപരവുമായ പ്രതിഷേധം കണ്ടത്. പ്രതിഷേധക്കാർ എത്തിയപ്പോഴേക്കും പൊലീസ് സ്റ്റേഷനു മുൻപിൽ പൊലീസുകാർ മുട്ടികുത്തി നിന്ന് മാപ്പ് അപേക്ഷിച്ചു. ഇത് കണ്ട് പ്രതിഷേധക്കാർ അവരെ ആലിംഗനം ചെയ്ത് കരഞ്ഞു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ന്യൂയോർക്കിൽ അടക്കം മറ്റു ചിലയിടങ്ങളിലും പൊലീസ് ഉദ്യോഗസ്ഥർ മുട്ടുകുത്തി നിന്ന് മാപ്പ് പറയുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ചില പൊലീസുകാർ പ്രതിഷേധത്തിലും പങ്കെടുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജോർജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡെറിക്ക് ഷോവിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ഫ്ലോയിഡിൻ്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. ഡെറിക് ഒൻപത് മിനിറ്റോളം ജോർജിനെ കാൽമുട്ടിനടിയിൽ വെച്ച് ഞെരിച്ചമർത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Read Also: ജോർജ് ഫ്ളോയിഡിന്റെ കൊലപാതകം: വൈറ്റ് ഹൗസിന് സമീപം തീയിട്ടു; ട്രംപിനെ മാറ്റി

വൈറ്റ് ഹൗസിന് സമീപത്തെ കെട്ടിടങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടിരുന്നു. ദേശീയ പതാകയും ട്രാഫിക് ബാരിക്കേഡുകളും കൂട്ടിയിട്ട് കത്തിച്ചു. അപകട സാധ്യത മുന്നിൽ കണ്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഭൂ​ഗർഭ മുറിയിലേക്ക് മാറ്റിയതായി വൈറ്റ് ഹൗസ് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

വൈറ്റ്ഹൗസിലെ ഭൂഗർഭ ബങ്കറിൽ ഒരു മണിക്കൂർ സമയം മാത്രമേ ട്രംപ് ചിലവഴിച്ചിട്ടുള്ളൂ എന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി വൈറ്റ്ഹൗസിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച നൂറുകണക്കിന് പ്രതിഷേധക്കാരെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് തടഞ്ഞിരുന്നു.

Story Highlights: Police shows support to gorge floyd protesters

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top