Advertisement

വയനാട് ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ്

June 2, 2020
Google News 1 minute Read
covid19 coronavirus wayanad

വയനാട്ടില്‍ ഇന്ന് ആറു പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച ആറുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും തവിഞ്ഞാല്‍ പഞ്ചായത്ത് പരിധിയിലെ 55 കാരിക്കും മീനങ്ങാടി സ്വദേശിയായ 24 കാരിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബത്തേരി പൂളവയല്‍ പ്രദേശത്ത് താമസിക്കുന്ന മൂന്ന് ബംഗാളി സ്വദേശികള്‍ക്കും ഒരു ഒഡീഷ സ്വദേശിക്കും ആണ് രോഗം സ്ഥിരീകരിച്ചത്. നാലുപേരും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

തവിഞ്ഞാല്‍ സ്വദേശിയുടെ ഭര്‍ത്താവ് പതിനെട്ടാം തിയതി ബംഗളൂരുവില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കിഡ്‌നി രോഗിയായ ഇവര്‍ ഡയാലിസിസ് ചെയ്യുന്നതിനു വേണ്ടിയാണ് മെയ് 29 ആം തിയതി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ വെച്ച് സാമ്പിള്‍ എടുത്ത് പരിശോധന നടത്തിയത്.  മീനങ്ങാടി സ്വദേശി 24 കാരി ഗര്‍ഭിണി ആയതിനാല്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയപ്പോള്‍ 28 ആം തിയതി സാമ്പിള്‍ പരിശോധനയ്ക്ക് എടുക്കുകയായിരുന്നു. രണ്ടുപേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 13 പേരാണ് രോഗം സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗം സംശയിക്കുന്നവര്‍ ഉള്‍പ്പെടെ ആകെ 22 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Story Highlights: covid19, coronavirus, wayanad updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here