Advertisement

രാജ്യത്തെ കോടതികൾ തുറക്കുന്നതിൽ അഭിഭാഷകരുടെയും കക്ഷികളുടെയും അഭിപ്രായം തേടി സുപ്രിംകോടതി

June 2, 2020
Google News 2 minutes Read

ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് രാജ്യത്തെ കോടതികൾ തുറക്കുന്നതിൽ അഭിഭാഷകരുടെയും കക്ഷികളുടെയും അഭിപ്രായം തേടി സുപ്രിംകോടതി. നേരിട്ട് ഹാജരാകാൻ തയാറാണെങ്കിൽ തുറന്ന കോടതിയിൽ സിറ്റിംഗ് തുടങ്ങാം. ഇതിനായി അഭിഭാഷകരും കക്ഷികളും അനുമതി രേഖാമൂലം സമർപ്പിക്കണം.

സാമൂഹിക അകലം അടക്കം മാനദണ്ഡങ്ങൾ നിർബന്ധമാണെന്നും അഡിഷണൽ രജിസ്ട്രാർ പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കി. കോടതികൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതി അഡ്വക്കേറ്റ്‌സ് ഓൺ റെക്കോർഡ്സ് അസോസിയേഷൻ, ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയ്ക്ക് കത്ത് നൽകിയിരുന്നു.

Story highlight: The Supreme Court sought the opinion of lawyers and clients in opening courts in the country

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here