ആലപ്പുഴ ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ്

ആലപ്പുഴ ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. മെയ് 17ന് അബുദാബി -കൊച്ചി വിമാനത്തില്‍ നാട്ടിലെത്തുകയും, കൊവിഡ് കെയര്‍ സെന്ററിലെ നിരീക്ഷണം പൂര്‍ത്തിയാക്കി, വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 69 വയസുള്ള മാരാരിക്കുളം സ്വദേശിക്കും അദ്ദേഹത്തിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു.
മെയ് 26ന് പൂനയില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തിയ ചെങ്ങന്നൂര്‍ സ്വദേശിനിയായ യുവതി, മെയ് 26ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ ആലപ്പുഴ സ്വദേശിനി, അതേ വിമാനത്തിലെത്തിയ മാവേലിക്കര തെക്കേക്കര സ്വദേശിനി, ചേര്‍ത്തല സ്വദേശിനി എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മൂവരും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലായിരുന്നു. ചെന്നൈയില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ മെയ് 20ന് എത്തിയ ആലപ്പുഴ സ്വദേശിനി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേരെ ഹരിപ്പാടും ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Read Also:അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ ഇന്ന് രോഗമുക്തി നേടി. മെയ് 23ന് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ നിന്ന് വന്ന ചെങ്ങന്നൂര്‍ സ്വദേശിയാണ് രാഗമുക്തനായത്. ജില്ലയില്‍ ഇതുവരെ എട്ടു പേര്‍ക്കാണ് രോഗം ഭേദമായത്. നിലവില്‍ 57 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ രണ്ടുപേര്‍ എറണാകുളം ജില്ലയിലെയും ഒരാള്‍ തിരുവനന്തപുരം ജില്ലയിലെയും ആശുപത്രികളിലാണ് ചികിത്സയിലുള്ളത്.
Story highlights-7 new covid cases confirmed in alappuzha